Quantcast

ബഹ്റൈനിൽ താമസ കെട്ടിടത്തിന് നേരെ ഇറാൻ ആക്രമണം; 29കാരി കൊല്ലപ്പെട്ടു: എട്ടു പേർക്ക് പരിക്ക്

മരിച്ചത് സ്വദേശി വനിത

MediaOne Logo

Web Desk

  • Published:

    10 March 2026 10:05 AM IST

Iran attacks residential building in Bahrain; 29-year-old killed, eight injured
X

മനാമ:ബഹ്റൈനിലെ മനാമയിൽ താമസ കെട്ടിടത്തിന് നേരെ ഇറാൻ ആക്രമണം. സംഭവത്തിൽ 29കാരിയായ സ്വദേശി വനിത കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരിക്കേറ്റു. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

സിത്ര മേഖലയിൽ കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 32 സ്വദേശികൾക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. പരിക്കേറ്റവരിൽ നാലുപേരുടെ നില അതീവ ഗുരുതരമാണ്. ഇതിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയ കുട്ടികളും ഉൾപ്പെടുന്നുണ്ട്. 17 വയസ്സുകാരിയായ പെൺകുട്ടിക്ക് തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടാതെ ഏഴും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുടെ കാലുകൾക്കും സാരമായ പരിക്കേറ്റതായാണ് റിപ്പോർട്ട്. ആക്രമണം നടന്നയുടൻ തന്നെ പരിക്കേറ്റവരെയെല്ലാം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.

TAGS :

Next Story