ജിസിസി ഉന്നതാധികാര സമിതി യോഗത്തിലേക്ക് ഹമദ് രാജാവിന് ക്ഷണം

- Published:
4 Dec 2023 9:46 PM IST

ഖത്തറിൽ നടക്കുന്ന ജി.സി.സി ഉന്നതാധികാര സമിതിയ യോഗത്തിൽ പങ്കെടുക്കുന്നതിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് ക്ഷണം.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ ക്ഷണമാണ് ഹമദ് രാജാവ് കൈപ്പറ്റിയത്. അടുത്ത മാസം നടക്കുന്ന യോഗത്തിലേക്ക് ക്ഷണിച്ചതിന് ഖത്തർ അമീറിന് ഹമദ് രാജാവ് നന്ദി പ്രകാശിപ്പിച്ചു.
വിവിധ മേഖലകളിൽ ജി.സി.സി കരഗതമാക്കിയ നേട്ടങ്ങൾ അടയാളപ്പെടുത്താൻ ഉച്ചകോടി ഉപകരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Next Story
Adjust Story Font
16