Quantcast

കുവൈത്ത്​ അമീറിന്‍റെ സ​ന്ദേശം ഹമദ്​ രാജാവ്​ സ്വീകരിച്ചു

അഭിവാദ്യം സ്വീകരിച്ച ഹമദ്​ രാജാവ്​ പ്രത്യഭിവാദ്യം നേരാൻ ഡോ. അഹ്​മദ്​ നാസിറിനെ ചുമതലപ്പെടുത്തുകയും ചെയ്​തു

MediaOne Logo

Web Desk

  • Published:

    2 Jan 2022 3:15 PM GMT

കുവൈത്ത്​ അമീറിന്‍റെ സ​ന്ദേശം ഹമദ്​ രാജാവ്​ സ്വീകരിച്ചു
X

കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിന്‍റെ പ്രത്യേക സന്ദേശം രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ കഴിഞ്ഞ ദിസം സ്വീകരിച്ചു. അമീറിന്‍റെ പ്രത്യേക ദൂതനായി എത്തിയ കുവൈത്ത്​ വിദേശകാര്യ മ​ന്ത്രി ഡോ. അഹ്​മദ്​ നാസിർ അൽ മുഹമ്മദ്​ അസ്സബാഹ്​ ആണ്​ സാഫിരിയ്യ പാലസിലെത്തി ​കത്ത്​ കൈമാറിയത്​.

ഇരുരാജ്യങ്ങങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്​തമായ നിലയിലാണെന്ന്​ ഡോ. അഹ്​മദ്​ നാസിറിനെ സ്വീകരിച്ചു കൊണ്ട്​ ഹമദ്​ രാജാവ്​ വ്യക്​തമാക്കി. കുവൈത്ത്​ അമീറിന്‍റെ അഭിവാദ്യം സ്വീകരിച്ച ഹമദ്​ രാജാവ്​ പ്രത്യഭിവാദ്യം നേരാൻ ഡോ. അഹ്​മദ്​ നാസിറിനെ ചുമതലപ്പെടുത്തുകയും ചെയ്​തു.

TAGS :

Next Story