Quantcast

ബഹ്‌റൈനില്‍ എൽ.എം.ആർ.എ- എൻ.പി.ആർ സഹകരണം ശക്തിപ്പെടുത്തും

MediaOne Logo

Web Desk

  • Updated:

    2022-01-09 13:58:31.0

Published:

9 Jan 2022 12:45 PM GMT

ബഹ്‌റൈനില്‍ എൽ.എം.ആർ.എ- എൻ.പി.ആർ സഹകരണം ശക്തിപ്പെടുത്തും
X

ബഹ്‌റൈനില്‍ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി-എൽ.എം.ആർ.എയും നാഷണാലിറ്റി, പാസ്​പോർട്ട്​ ആന്‍റ്​ റെസിഡന്‍റ്​സ്​ അഫയേഴ്​സ്​ അതോറിറ്റിയും തമ്മിൽ സഹകരണം ശക്​തിപ്പെടുത്തുന്നതിന്​ നീക്കം. സേവനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇലക്​ട്രോണിക്​ ലിങ്ക്​ ശക്​തി​പ്പെടുത്തുന്നതിനുള്ള ചർച്ചകളാണ്​ നടന്നത്​.

ആഭ്യന്തര മന്ത്രാലയത്തിലെ എൻ.പി.ആർ അ​ഫയേഴ്​സ്​ കാര്യ അണ്ടർ സെക്രട്ടറി ശൈഖ്​ ഹിശാം ബിൻ അബ്​ദുറഹ്​മാൻ ആൽ ഖലീഫയും എൽ.എം.ആർ.എ ചീഫ്​ എക്​സിക്യൂട്ടീവ്​ ജമാൽ അബ്​ദുൽ അസീസ്​ അൽ അലവിയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ്​ ഇത്​ സംബന്ധിച്ച ധാരണയിലെത്തിയത്​.

വ്യക്​തികൾ നേരിട്ട്​ വരാതെ തന്നെ ഓൺലൈനിലൂടെ സേവനം നൽകുന്നതിൽ എൽ.എം.ആർ.എ നടത്തിയ മുന്നേറ്റങ്ങൾ ജമാൽ അബ്​ദുൽ അസീസ്​ വിശദീകരിച്ചു.

TAGS :

Next Story