Quantcast

എം.എ യൂസുഫലി ബഹ്റൈൻ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Published:

    14 Feb 2022 8:45 AM GMT

എം.എ യൂസുഫലി ബഹ്റൈൻ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
X

ലുലു ഗ്രൂപ്​ ചെയർമാൻ എം.എ യൂസുഫലി ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുമായി ക​ഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി.

വിവിധ മേഖലകളിൽ വളർച്ച കൈവരിക്കാനും അതുവഴി രാജ്യത്തിന്‍റെ സാമ്പത്തിക വികസനം ഉറപ്പാക്കാനും ഉദ്ദേശിക്കുന്നതായി കിരീടാവകാശി വ്യക്​തമാക്കി. ബഹ്​റൈൻ ഇക്കണോമിക്​ വിഷൻ 2030 ലക്ഷ്യമിടുന്ന പദ്ധതികൾ ക്രമപ്രവൃദ്ധമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്​.

രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശങ്ങൾക്കും കാഴ്​ചപ്പാടുകൾക്കും അനുസൃതമായി ബഹ്​റൈൻ വികസന ലക്ഷ്യത്തിലേക്ക്​ മുന്നേറിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ അദ്ദേഹം ബഹ്​റൈന്‍റെ ആദ്യ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ചില്ലറ വിതരണ മേഖലയിൽ ലുലു​ ഗ്രൂപിന്‍റെ സേവനം വള​രെ വലുതാണെന്നും ആശംസ അറിയിക്കുന്നതായും പ്രിൻസ്​ സൽമാൻ വ്യക്​തമാക്കി.

രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിയിൽ സ്വകാര്യ മേഖലയുടെ പങ്ക്​ നിർണായകമാണ്​. ബഹ്​റൈന്‍റെ ആദ്യ ഗോൾഡൻ വിസ ലഭിച്ചതിൽ അത്യധികം സന്തോഷമുള്ളതായി എം.എ യൂസുഫലി പറഞ്ഞു. തനിക്ക്​ നൽകിയ മനം നിറഞ്ഞ സ്വീകരണത്തിന്​ പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്​തു.

TAGS :

Next Story