Quantcast

മൈത്രി ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ക്യാമ്പിൽ 40ഓളം പേർ രക്തം നൽകി

MediaOne Logo

Web Desk

  • Updated:

    2024-08-05 09:11:42.0

Published:

4 Aug 2024 7:19 PM IST

Maitri Bahrain organized blood donation camp
X

മനാമ: മൈത്രി ബഹ്‌റൈൻ കിംഗ് ഹമദ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 40ഓളം പേർ രക്തം നൽകി. ബഹ്‌റൈനിലെ സാമൂഹികപ്രവർത്തകരായ കെ.ടി. സലിം, എബ്രഹാം ജോൺ, മജീദ് തണൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മൈത്രിബഹ്‌റൈൻ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, സെക്രട്ടറി ഇൻ ചാർജ് സലിം തയ്യിൽ, ട്രഷർ അബ്ദുൽ ബാരി, ചീഫ് കോഓഡിനേറ്റർ നവാസ് കുണ്ടറ, വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഷിബു ബഷീർ, ഷാജഹാൻ, ഷബീർ ക്ലാപ്പന, റിയാസ് ഖാൻ, ഷമീർ ഖാൻ എന്നിവർ നേതൃത്വം നൽകി. രക്തദാന ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ക്യാമ്പിന് അവസരം നൽകിയ ആശുപത്രി അധിക്യതർക്കും ടീം മൈത്രി നന്ദി അറിയിച്ചു.

TAGS :

Next Story