Quantcast

മന്ത്രി വി മുരളീധര​ന്‍റെ ബഹ്​റൈൻ സന്ദർശനത്തിന്​ തുടക്കം

ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ്​ സന്ദർശനം.

MediaOne Logo

Web Desk

  • Published:

    30 Aug 2021 4:41 PM GMT

മന്ത്രി വി മുരളീധര​ന്‍റെ ബഹ്​റൈൻ സന്ദർശനത്തിന്​ തുടക്കം
X

മൂന്ന്​ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ബഹ്​റൈനിൽ എത്തി. ബഹ്​റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ, അഡ്​മിനിസ്​ട്രേറ്റീവ്​ കാര്യങ്ങൾക്കുള്ള അണ്ടർസെക്രട്ടറി തൗഫീഖ്​ അഹ്​മദ്​ അൽ മൻസൂർ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ്​ സന്ദർശനം.

വിദേശകാര്യ സഹമന്ത്രി എന്ന നിലയിലുള്ള വി. മുരളീധരന്‍റെ ആദ്യ ബഹ്​റൈൻ സന്ദർശനമാണ്​ ഇത്​. ബഹ്​റൈനിലെ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്​ഥർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്​ച നടത്തും. ഇതിന്​ പുറമേ ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്​, സാമൂഹിക സേവനം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുമായും കൂടിക്കാഴ്​ച നടത്തുന്നുണ്ട്​.

ബഹ്​റൈനും ഇന്ത്യയും തമ്മിൽ ശക്​തമായ രാഷ്​ട്രീയ, സാമ്പത്തിക, സാംസ്​കാരിക ബന്ധമാണ്​ നിലനിൽക്കുന്നത്​. കോവിഡ്​ മഹാമാരിക്കാലത്ത്​ ഇരു രാജ്യങ്ങളും സഹകരിച്ച്​ പ്രവർത്തിച്ചു. കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ ബഹ്​റൈൻ സന്ദർശിച്ചിരുന്നു.

ഈ വർഷം ഏപ്രിലിൽ ബഹ്​റൈൻ വിദേശകാര്യ മന്ത്രി അബ്​ദുൽ ലത്തീഫ്​ ബിൻ റാഷിദ്​ അൽ സയാനിയുടെ ഇന്ത്യ സന്ദർശനവും വിജയകരമായിരുന്നു. ഇന്ത്യ-ബഹ്​റൈൻ മൂന്നാമത്​ ഹൈ ജോയിൻറ്​ കമീഷൻ യോഗത്തിൽ പങ്കെടുക്കാനാണ്​ അദ്ദേഹം ഇന്ത്യയിൽ എത്തിയത്​.

TAGS :

Next Story