ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയത്തിലെ പുതിയ അംഗങ്ങള്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചുമതലയേറ്റെടുത്തു

MediaOne Logo

Web Desk

  • Updated:

    2022-01-14 14:30:53.0

Published:

14 Jan 2022 2:30 PM GMT

ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയത്തിലെ പുതിയ അംഗങ്ങള്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചുമതലയേറ്റെടുത്തു
X

ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയത്തിൽ പുതുതായി നിയോഗിക്കപ്പെട്ടവർ മ​​ന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാഷിദ്​ അൽ സയാനിയുടെ സാന്നിധ്യത്തിൽ ​സത്യപ്രതിജ്​ഞ ചെയ്​ത്​ ചുമതലയേറ്റെടുത്തു. വിവിധ തസ്​തികകളിലേക്ക്​ പുതുതായി നിയോഗിക്കപ്പെട്ടവർ തങ്ങളിലേൽപിക്കപ്പെട്ട ചുമതലകൾ കൃത്യമായും സുതാര്യമായും നിർവഹിക്കുമെന്ന്​ ഉറപ്പു നൽകി.

ചുമതലകൾ ശരിയാം വിധം നിർവഹിക്കാൻ സ്​ഥാനമേറ്റെടുത്തവർക്ക്​ സാധ്യമാക​ട്ടെയെന്ന്​ മന്ത്രി ആശംസിച്ചു. രാഷ്​ട്രീയ കാര്യ അണ്ടർ സെക്രട്ടറി ശൈഖ്​ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫ, വിദേശകാര്യ, കോൺസൽ കാര്യ അണ്ടർ സെക്രട്ടറി ഖലീൽ യഅ്​ഖൂബ്​ അൽ ഖയ്യാത്ത്​, മുഹമ്മദ്​ ബിൻ മുബാറക്​ നയതന്ത്ര ഇൻസ്റ്റിറ്റ്യൂട്ട്​ ഡയറക്​ടർ ഡോ. ശൈഖ മുനീറ ബിൻത്​ ഖലീഫ ആൽ ഖലീഫ, വി​ദേശകാര്യ ഡയറക്​ടർ തലാൽ ബിൻ അബ്​ദുസ്സലാം അൽ അൻസാരി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ​

TAGS :

Next Story