Quantcast

പുതുവത്സര ആഘോഷം; ഡിസംബർ 31ന് ബഹ്റൈനിൽ വെടിക്കെട്ടും ഡ്രോൺ ഷോയും

വെടിക്കെട്ട് കാണാൻ എട്ട് ഇടങ്ങൾ

MediaOne Logo

Web Desk

  • Published:

    23 Dec 2025 8:21 PM IST

പുതുവത്സര ആഘോഷം; ഡിസംബർ 31ന് ബഹ്റൈനിൽ വെടിക്കെട്ടും ഡ്രോൺ ഷോയും
X

മനാമ: പുതുവത്സര ദിനത്തെ വരവേൽക്കാൻ ​ഗംഭീര പരിപാടികളുമായി ബഹ്റൈൻ. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഡിസംബർ 31ന് വെടിക്കെട്ട് നടക്കും. കരിമരുന്ന് പ്രയോഗത്തിനൊപ്പം ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഡ്രോൺ ഷോയും ഉണ്ടാകും. വെടിക്കെട്ട് കാണാൻ എട്ട് ഇടങ്ങളിലായി ആണ് രാജ്യത്ത് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

ദ അവന്യൂസ് ബഹ്റൈൻ, ബഹ്റൈൻ വേൾഡ് ട്രേഡ് സെന്റർ, ബഹ്റൈൻ ഹാർബർ, സീഫ് ഡിസ്ട്രിക്ട്, ഫോർ സീസൺസ് ബിൽഡിങ്, മനാമ (ശൈഖ് ഹമദ് പാലത്തിനും ശൈഖ് ഇസ ബിൻ സൽമാൻ പാലത്തിനും ഇടയിൽ), ബഹ്റൈൻ ബേ, മറാസി അൽ ബഹ്റൈൻ എന്നിവിടങ്ങളിലാണ് സൗകര്യം ഉണ്ടാവുക.

TAGS :

Next Story