18 വയസ്സിന് താഴെയുള്ളവര്‍ക്കും ബഹറൈന്‍ കോസ്‌വേ വഴി യാത്രക്ക് അനുമതി

ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള കോവിഡ് നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം നീക്കാന്‍ ഒരുങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2021-09-16 16:19:08.0

Published:

16 Sep 2021 4:19 PM GMT

18 വയസ്സിന് താഴെയുള്ളവര്‍ക്കും ബഹറൈന്‍ കോസ്‌വേ വഴി യാത്രക്ക് അനുമതി
X

സൗദി ബഹറൈന്‍ കോസ്‌വേ വഴി വാക്‌സിന്‍ സ്വീകരിച്ച പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് കൂടി യാത്രാനുമതി ലഭ്യമാക്കാന്‍ സാധ്യത. സൗദി പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയതത്. സൗദിയിലും ബഹറൈനിലും കോവിഡ് കേസുകളില്‍ കാര്യമായ കുറവ് വന്ന സഹചര്യത്തിലാണ് നീക്കം.

ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള കോവിഡ് നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം നീക്കാന്‍ ഒരുങ്ങുന്നത്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് കൂടി സൗദി ബഹറൈന്‍ കോസ്‌വേ വഴി യാത്രാനുമതി നല്‍കുന്നതിനാണ് സമിതിയുടെ ശുപാര്‍ശ. രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അനുമതി ലഭ്യമാക്കുക എന്ന് പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളിലെയും കോവിഡ് കേസുകളില്‍ കാര്യമായ കുറവ് വന്നതും വാക്‌സിന്‍ സ്വീകരിച്ചവരുടെ അനുപാതം വര്‍ധിച്ചതുമാണ് നിയന്ത്രണം നീക്കുന്നതിന് സാഹചര്യമൊരുക്കിയത്. അനുമതി ലഭ്യമാക്കുന്നതിന് ജവാസാത്ത് വിഭാഗവും അപേക്ഷ നല്‍കി കഴിഞ്ഞു. കഴിഞ്ഞ മെയ് മാസത്തില്‍ ആഭ്യന്തര മന്ത്രാലയമാണ് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമായി കോസ്‌വേ വഴി പുറത്തേക്ക് പോകുന്നതിന് അനുമതി പരിമിതപ്പെടുത്തിയത്.

TAGS :

Next Story