Quantcast

മനുഷ്യക്കടത്തിനെതിരെ ബഹ്‌റൈന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശംസ

MediaOne Logo

Web Desk

  • Published:

    20 Jun 2022 1:13 PM GMT

മനുഷ്യക്കടത്തിനെതിരെ ബഹ്‌റൈന്‍   നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശംസ
X

മനുഷ്യക്കടത്തിനെതിരെ ബഹ്‌റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി എല്‍.എം.ആര്‍.എ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പ്രശംസിച്ചു.

ഓര്‍ഗനൈസേഷന്‍ മിഡിലീസ്റ്റ് ആന്റ് ദക്ഷിണാഫ്രിക്കന്‍ കാര്യ റീജിയണല്‍ ഡയരക്ടര്‍ കാര്‍മില ഗോദോയുടെ നേതൃത്വത്തിലുള്ള സംഘം ബഹ്‌റൈന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എല്‍.എം.ആര്‍.എ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട സംവിധാനങ്ങളും നിയമങ്ങളുമാണ് രാജ്യത്തുള്ളതെന്നും അത് അഭിമാനകരമാണെന്നും അവര്‍ പറഞ്ഞു.

എല്‍.എം.ആര്‍.എയും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനും തമ്മില്‍ സഹകരിക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ചയായി. മനുഷ്യക്കടത്തിന് ഇരകളാക്കപ്പെടുന്നവര്‍ക്കുള്ള അഭയ കേന്ദ്രവും സംഘം സന്ദര്‍ശിച്ചു. ഓര്‍ഗനൈസേഷന്‍ ഗള്‍ഫ് മേഖല പ്രതിനിധി ഹസന്‍ അബ്ദുല്‍ മുന്‍ഇം, ബഹ്‌റൈന്‍ പ്രതിനിധി മുഹമ്മദ് അസ്സര്‍ഖാനി എന്നവരും സംഘത്തിലുണ്ടായിരുന്നു. എല്‍.എ.ആര്‍.എ അസി. ചീഫ് എക്‌സിക്യൂട്ടീവുകളും വിവിധ ഡയരക്ടര്‍മാരും ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു.

TAGS :

Next Story