Quantcast

ഒരുക്കങ്ങൾ പൂർത്തിയായി; ഗൾഫ് മാധ്യമം- ലുലു ഓണം ഫെസ്റ്റ് നാളെ ലുലു ഗലേറിയ മാളിൽ നടക്കും

മറിമായം, എം 80 മൂസ ഫെയിം വിനോദ് കോവൂർ, ഏഷ്യാനെറ്റ് സ്റ്റാർസിങ്ങർ അവതാരക വർഷ രമേഷ് എന്നിവർ അതിഥികളായെത്തും

MediaOne Logo

Web Desk

  • Updated:

    2024-09-26 11:11:38.0

Published:

26 Sept 2024 3:37 PM IST

ഒരുക്കങ്ങൾ പൂർത്തിയായി; ഗൾഫ് മാധ്യമം- ലുലു ഓണം ഫെസ്റ്റ് നാളെ ലുലു ഗലേറിയ മാളിൽ നടക്കും
X

ബഹ്റൈനിലെ ഗൾഫ്മാധ്യമം ലുലു ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ നാളെ ലുലു ഗലേറിയ മാളിൽ സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റിൻറെ ഒരുക്കങ്ങൾ പൂർത്തിയായി. മറിമായം, എം 80 മൂസ ഫെയിം വിനോദ് കോവൂർ, ഏഷ്യാനെറ്റ് സ്റ്റാർസിങ്ങർ അവതാരക വർഷ രമേഷ് എന്നീ താരങ്ങൾ ഫെസ്റ്റ് വേദിയിലെ മുഖ്യ ആകർഷണമാകും. ഓണപ്പാട്ട് മൽസരം, ലിറ്റിൽ ആർട്ടിസ്റ്റ് പെയിന്റിങ്ങ് മത്സരം, കുക്ക് വിത്ത് കുടുംബം പായസമൽസരം, മിസ്റ്റർ ആന്റ് മിസ്സിസ് പെർഫെക്റ്റ് കപ്പിൾ കോണ്ടസ്റ്റ് എന്നീ മൽസരങ്ങളാണ് ഓണം ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നത്.

സമ്മാനങ്ങളുടെ നീണ്ട നിരയാണ് മൽസരാർഥികളെ കാത്തിരിക്കുന്നത്. കാണികൾക്കായി നിരവധി ഇൻസ്റ്റന്റ് മൽസരങ്ങളുമുണ്ട്. ഓണപ്പാട്ടു മൽസരത്തിൽ പ്രവാസികളുടെ പരമാവധി അഞ്ചുപേരടങ്ങിയ ടീമിന് പങ്കെടുക്കാം. പ്രായപരിധിയില്ല. ജൂനിയർ (5-8 വയസ്സ്, കളറിങ്), സീനിയർ (9-12 വയസ്സ്, ചിത്രരചന) വിഭാഗങ്ങളിലാണ് ലിറ്റിൽ ആർട്ടിസ്റ്റ് പെയിന്റിങ്ങ് മത്സരം.

കുക്ക് വിത്ത് കുടുംബം പായസമൽസരത്തിൽ കുടുംബാംഗങ്ങളിലൊരാളോടൊപ്പം പങ്കെടുക്കാം. മിസ്റ്റർ ആന്റ് മിസ്സിസ് പെർഫെക്റ്റ് കപ്പിൾ കോണ്ടസ്റ്റിൽ രസകരമായ മത്സരങ്ങളും ആക്റ്റിവിറ്റികളുമാണ് ഒരുക്കിയിരിക്കുന്നത്. പങ്കാളിയോടൊപ്പമാണ് മൽസരത്തിൽ പങ്കെടുക്കേണ്ടത്. മത്സരത്തിൽ പങ്കെടുക്കാൻ https://onam.madhyamam.com. എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 973 3461 9565 എന്ന നമ്പറിൽ ബന്ധപ്പെടുക.

TAGS :

Next Story