Quantcast

ബഹ്‌റൈൻ അംബാസഡറിൽനിന്ന് സിംഗപ്പൂർ പ്രസിഡന്റ് നിയമന രേഖകൾ സ്വീകരിച്ചു

MediaOne Logo

Web Desk

  • Published:

    1 Sept 2022 12:16 PM IST

ബഹ്‌റൈൻ അംബാസഡറിൽനിന്ന് സിംഗപ്പൂർ   പ്രസിഡന്റ് നിയമന രേഖകൾ സ്വീകരിച്ചു
X

സിംഗപ്പൂരിലെ ബഹ്‌റൈൻ അംബാസഡർ മുന അബ്ബാസ് മഹ്‌മൂദ് രിദയിൽനിന്ന് സിംഗപ്പൂർ പ്രസിഡന്റ് ഹലീമ യഅ്ഖൂബ് നിയമന രേഖകൾ സ്വീകരിച്ചു.

അസ്താനയിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് മുന അബ്ബാസ് രേഖകൾ കൈമാറിയത്. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങൾ പ്രസിഡന്റിന് അംബാസഡർ കൈമാറി.



ഇരുവർക്കുമുള്ള പ്രത്യഭിവാദ്യം കൈമാറാൻ അംബാസഡറെ പ്രസിഡന്റ് ഹലീമ ചുമതലപ്പെടുത്തുകയും ചെയ്തു. ബഹ്‌റൈനും സിംഗപ്പൂരും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ അംബാസഡർക്ക് സാധ്യമാകട്ടെയെന്ന് പ്രസിഡന്റ് ആശംസിച്ചു.




TAGS :

Next Story