Quantcast

ബഹ്‌റൈനില്‍ താമസ നിയമം ലംഘിച്ചവർ പിടിയിൽ

MediaOne Logo

Web Desk

  • Published:

    19 Jan 2022 10:45 AM GMT

ബഹ്‌റൈനില്‍ താമസ നിയമം ലംഘിച്ചവർ പിടിയിൽ
X

ബഹ്​റൈനിലെ താമസ വിസ നിയമം ലംഘിച്ച വിദേശ തൊഴിലാളികൾ പിടിയിലായതായി എൽ.എം.ആർ.എ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം മുഹറഖ്​ ഗവർണറേറ്റ്​ പരിധിയിൽ നടത്തിയ പരിശോധനയിലാണ്​ നിയമ ലംഘകരെ പിടികൂടിയത്​. നാഷണാലിറ്റി, പാസ്​പോർട്ട്​ ആന്‍റ്​ റെസിഡന്‍റ്​സ്​ അ​ഫയേഴ്​സ്​, മുഹറഖ്​ പൊലീസ്​ ഡയറക്​ടറേറ്റ്​ എന്നിവയുടെ സഹകരണത്തോടെ തൊഴിലിടങ്ങളിൽ നടത്തിയ പരിശോധനയിലാണ്​ എൽ.എം.ആർ.എ നിയമം ലംഘിച്ച ഏതാനും പേർ പിടിയിലായത്​.

അനധികൃത വിദേശ തൊഴിലാളികളെ കണ്ടെത്തി നടപടി എടുക്കുന്നതിനുള്ള പരിശോധനകൾ കർശനമായി തുടരുമെന്ന്​ എൽ.എം.ആർ.എയിലെ ലേബർ ഇൻസ്​പെക്​ഷൻ ഡിപ്പാർട്ട്​മെന്‍റ്​ ഡയറക്​ടർ ഹമദ്​ ഫൈസൽ അൽ മുല്ല വ്യക്​തമാക്കി. സാമൂഹിക സുരക്ഷിതത്വം, തൊഴിൽ വിപണിയിലെ നീതി, മൽസരാത്​മകത എന്നിവയെ ബാധിക്കുന്നതാണ്​ അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ സ്​ഥാപനങ്ങളിലും തൊഴിലിടങ്ങളിലും പരിശോധന നടത്തുകയും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കുകയും ചെയ്യുമെന്ന്​ എൻ.പി.ആർ അധികൃതരും വ്യക്​തമാക്കി. താമസ വിസ നിയമം ലംഘിച്ച്​ കഴിഞ്ഞു കൂടുന്നവരെ തിരികെ വരാൻ കഴിയാത്ത വിധത്തിൽ നാട്​ കടത്തുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story