സൽമാനിയയിലെ ആറ്​ ഡോക്​ടർമാർക്ക്​ അറബ്​ ബോർഡ്​ പരീക്ഷയിൽ മികച്ച വിജയം

MediaOne Logo

Web Desk

  • Updated:

    2022-01-13 13:53:05.0

Published:

13 Jan 2022 1:53 PM GMT

സൽമാനിയയിലെ ആറ്​ ഡോക്​ടർമാർക്ക്​ അറബ്​ ബോർഡ്​ പരീക്ഷയിൽ മികച്ച വിജയം
X

സൽമാനിയ മെഡിക്കൽ കോംപ്ലക്​സിലെ ആറ്​ ഡോക്​ടർമാർ ത്വക്​രോഗ വിഭാഗത്തിൽ അറബ്​ ബോർഡ്​ നടത്തിയ ഫൈനൽ പരീക്ഷയിൽ മികച്ച വിജയം കരസ്​ഥമാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഇതാദ്യമായാണ്​ ഇത്രയും ഡോക്​ടർമാർ പരീക്ഷയിൽ പ​ങ്കെടുക്കുന്നതും100 ശതമാനം മാർക്ക്​​ നേടുന്നതും.

ഉന്നത വിജയം നേടിയ ഡോക്​ടർമാർക്ക്​ സൽമാനിയയിലെ ത്വക്​രോഗ വിഭാഗം ​ഹെഡ്​ ഡോ. അബ്​ദുൽ മജീദ്​ അൽ അവദി ആശംസകൾ നേർന്നു. നാല്​ വർഷത്തെ പരിശീലനത്തിന്​ ശേഷമാണ്​ പരീക്ഷയിൽ പ​ങ്കെടുക്കാൻ സാധിക്കുക. മികച്ച നിലയിൽ പരിശീലനം നേടാനും ഉന്നത വിജയം കരസ്​ഥമാക്കാനും സാധിച്ചത്​ അഭിമാനകര​മാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story