Quantcast

ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്കേർപ്പെടുത്തി

ചെറു മത്സ്യങ്ങളെ വിൽക്കുന്നതിനും വാങ്ങുന്നതിനും വിലക്കുണ്ട്

MediaOne Logo

Web Desk

  • Published:

    8 Feb 2022 6:15 AM GMT

ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്കേർപ്പെടുത്തി
X

ബഹ്റൈനിൽ മത്സ്യങ്ങളെ പിടിക്കുന്നതിന്​ വിലക്കേർപ്പെടുത്തി പൊതുമരാമത്ത്​, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിൻ അബ്​ദുല്ല ഖലഫ്​ ഉത്തരവിട്ടു.

10 സെന്‍റി മീറ്റർ നീളത്തിൽ കുറവുള്ള സാഫിയും 15 സെന്‍റീമീറ്ററിൽ കുറവുള്ള അയക്കൂറയും പിടിക്കുന്നതിന്​ വിലക്കുണ്ട്​. ചെറു മത്സ്യങ്ങളെ പിടിക്കുന്നതിനും വിൽക്കുന്നതിനും വാങ്ങുന്നതിനും വിലക്കുണ്ട്​. മത്സ്യ സമ്പത്ത്​ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ്​ പുതിയ ഉത്തരവ്​. നിയമ ലംഘകരെ കണ്ടെത്തുന്നതിന്​ പരിശോധനകൾ ഏ​ർപ്പെടുത്തും. പിടിച്ചു കൊണ്ടുവരുന്ന മത്സ്യവും അത്​ പിടിക്കാനുപയോഗിക്കുന്ന വലയും പരി​ശോധിക്കാനുള്ള അവകാശം അധികൃതർക്കുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു.

TAGS :

Next Story