Quantcast

ബഹ്റൈനിലെ കാർഷിക തോട്ടങ്ങളിൽ സൗരോർജ്ജം ഉപയോഗ​പ്പെടുത്തും

MediaOne Logo

Web Desk

  • Updated:

    2022-04-11 10:11:50.0

Published:

11 April 2022 6:45 AM GMT

ബഹ്റൈനിലെ കാർഷിക തോട്ടങ്ങളിൽ സൗരോർജ്ജം ഉപയോഗ​പ്പെടുത്തും
X

കാർഷിക തോട്ടങ്ങളിൽ സൗരോർജ്ജം ഉപയോഗപ്പെടുത്തുന്നതിന്​ സംവിധാനങ്ങളൊരുക്കുമെന്ന് ബഹ്റൈൻ​ പൊതുമരാമത്ത്​, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മ​ന്ത്രാലയത്തിലെ കാർഷിക, സമുദ്ര സമ്പദ്​ വിഭാഗം അണ്ടർ സെക്രട്ടറി ഇബ്രാഹിം ഹസൻ അൽ ഹവാജ്​ വ്യക്​തമാക്കി.

ബഹ്​​റൈൻ ഫാർമേഴ്​സ്​ കോ​പറേറ്റീവ്​ സൊസൈറ്റിയാണ്​ ഈ ആശയം മുന്നോട്ടു വെച്ചിട്ടുള്ളത്​. കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിനും വൈദ്യുതി ബിൽ കുറക്കുന്നതിനും ഇത്​ അവസരമൊരുക്കും.



സ്വദേശി കർഷകർക്ക്​ വലിയ ആശ്വാസമേകാൻ ഇതു വഴി സാധിക്കുമെന്നും കരുതുന്നു. ഇക്കാര്യത്തിൽ മ​ന്ത്രാലയത്തിന്‍റെ ഭാഗത്തു നിന്നും സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story