Quantcast

സ്‌കൂളിലെ സമയ മാറ്റം സ്വാഗതം ചെയ്ത് വിദ്യാർഥികളും

MediaOne Logo

Web Desk

  • Published:

    20 Sept 2022 10:17 AM IST

സ്‌കൂളിലെ സമയ മാറ്റം സ്വാഗതം ചെയ്ത് വിദ്യാർഥികളും
X

ബഹ്‌റൈനിൽ സർക്കാർ സ്‌കൂളുകളിലെ സമയ മാറ്റം സ്വാഗതം ചെയ്ത് രക്ഷിതാക്കളും വിദ്യാർഥികളും. റോഡിൽ തിരക്ക് കുറയ്ക്കാനും പ്രയാസം ലഘൂകരിക്കാനുമാണ് സമയ മാറ്റം നടപ്പിൽ വരുത്തിയത്.

പ്രൈമറി സെക്ഷന് പഠന സമയം രാവിലെ 7.05 മുതൽ12.35 വരെയാക്കി ചുരുക്കി. എല്ലാ സ്‌കൂളുകളും ഒരേ സമയം അവസാനിക്കുമ്പോൾ വലിയ വാഹനത്തിരക്കാണ് റോഡുകളിലുണ്ടാകുന്നത്. ഇത് ലഘൂകരിക്കുകയെന്നതും സമയമാറ്റത്തിന് പ്രേരണയായിട്ടുണ്ട്. അപ്പർപ്രൈമറി ക്ലാസുകളിലുള്ളവരുടെ പഠന സമയം 7.05 മുതൽ 1.30 വരെയായിരിക്കും. സെക്കണ്ടറി സെക്ഷന് 7.05 മുതൽ 2.15 വരെയുമായിരിക്കും പുതിയ സമയക്രമം.

TAGS :

Next Story