Quantcast

സാങ്കേതിക തകരാർ; യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ഒരു ദിവസം വൈകി ശനിയാഴ്ചയാണ് യാത്രക്കാർക്ക് പുറപ്പെടാനായത്

MediaOne Logo

Web Desk

  • Published:

    4 Sept 2023 12:30 AM IST

Air India Express hauling
X

വെള്ളിയാഴ്ച പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് സർവിസ് ഒഴിവാക്കിയതോടെ യാത്രക്കാർ ബുദ്ധിമുട്ടി. ഒരു ദിവസം വൈകി ശനിയാഴ്ചയാണ് യാത്രക്കാർക്ക് പുറപ്പെടാനായത്.

വെള്ളിയാഴ്ച രാവിലെ 11.30ന് കൊച്ചി വഴി കോഴിക്കോട്ടേക്കുള്ള സർവിസാണ് മുടങ്ങിയത്. യാത്രക്കാർ വിമാനത്തിനുള്ളിൽ പ്രവേശിച്ച ശേഷമാണ് സാങ്കേതിക തകരാറുള്ളതിനാൽ സർവിസ് റദ്ദാക്കുകയാണെന്ന് അധികൃതർ അറിയിച്ചത്. ഇതേത്തുടർന്ന് യാത്രക്കാരെ ഇറക്കി ലോബിയിലെത്തിച്ചു.

സ്ത്രീകളും കുട്ടികളുമടക്കം 150ഓളം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ഇവരെ ഉച്ചയോടെ ഹോട്ടലിലെത്തിച്ചു. താമസവും ഭക്ഷണവും ലഭിച്ചെങ്കിലും വിമാനസർവിസ് സംബന്ധിച്ച് അധികൃതർ കൃത്യമായ മറുപടി നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

പലർക്കും അത്യാവശ്യമായി ലക്ഷ്യസ്ഥാനങ്ങളിലെത്തേണ്ടതുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചക്ക് 2.30നുള്ള വിമാനത്തിലാണ് യാത്രക്കാർക്ക് പുറപ്പെടാനായത്.

TAGS :

Next Story