Quantcast

ബഹ്​റൈൻ നയതന്ത്ര മേഖലയിൽ കൈവരിച്ച നേട്ടം ആശാവഹമെന്ന്

MediaOne Logo

Web Desk

  • Updated:

    2022-01-14 14:46:00.0

Published:

14 Jan 2022 2:45 PM GMT

ബഹ്​റൈൻ നയതന്ത്ര മേഖലയിൽ കൈവരിച്ച നേട്ടം ആശാവഹമെന്ന്
X

നയതന്ത്ര മേഖലയിൽ കഴിഞ്ഞ 50 വർഷത്തിനിടെ ബഹ്​റൈൻ കൈവരിച്ച നേട്ടം ആശാവഹമാണെന്ന്​ വിദേശകാര്യ മന്ത്രാലയം വ്യക്​തമാക്കി. ജനുവരി 14 നയത​ന്ത്ര ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ്​ മന്ത്രാലയം പ്രത്യേക പ്രസ്​താവന ഇറക്കിയത്​.

2019 ലാണ്​ ജനുവരി 14 നയതന്ത്ര ദിനമായി ആചരിക്കാൻ ഹമദ്​ രാജാവ്​ ഉത്തരവിട്ടത്​. 1969 ൽ വിദേശകാര്യ മ​​ന്ത്രാലയം സ്​ഥാപിക്കുകയും പൂർണ രാഷ്​ട്രമായി യു.എൻ ബഹ്​റൈനെ അംഗീകരിക്കുകയും ചെയ്​തു. പോയ വർഷങ്ങളിൽ വിദേശകാര്യ മന്ത്രാലയം നടത്തിയ ഇടപെടലുകളും പ്രവർത്തനങ്ങളും മൂലം വിവിധ രാജ്യങ്ങളുമായി മെച്ചപ്പെട്ട നയതന്ത്ര ബന്ധം സ്​ഥാപിക്കാൻ ബഹ്​റൈന്​ സാധിച്ചിട്ടുണ്ട്​. വിദേശകാര്യ നയത്തിൽ കൃത്യത വരുത്തുകയും അതിന്​ അന്താരാഷ്​ട്ര തലത്തിൽ അംഗീകാരം ലഭിക്കുകയും ചെയ്​തു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കാനും പുറം രാജ്യങ്ങളിൽ ഖ്യാതി പരത്താനും സാധ്യമായതും ശ്രദ്ധേയമാണ്​.

വിവിധ വിഷയങ്ങളിൽ ബഹ്​റൈൻ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകളും ലോക സമാധാനത്തിന്​ മു​ന്നോട്ടു വെച്ച നിർദേശങ്ങളും പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്​. വിവിധ അന്താരാഷ്​ട്ര വേദികളും സംവിധാനങ്ങളുമായി അർഥപൂർണമായ സഹകരണം സാധ്യമാക്കാനും വ്യത്യസ്​ത പദ്ധതികൾ അവയുമായി സഹകരിച്ച്​ നടപ്പാക്കാനും കഴിഞ്ഞത്​ നേട്ടമാണ്​.

അറബ്​, ഇസ്​ലാമിക ലോകത്തെ വിഷയങ്ങളിൽ പ്രതിരോധപരമായ നിലപാട്​ സ്വീകരിക്കുന്നതിൽ മുൻപന്തിയിലാണ്​ ബഹ്​റൈൻ. അറബ്​, ഇസ്​ലാമിക, ജി.സി.സി രാജ്യങ്ങളിലെ വിഷയങ്ങളിൽ ശക്​തമായ സാന്നിധ്യമായി വർത്തിക്കാൻ പോയ വർഷം സാധിച്ചിരുന്നു. സുരക്ഷ, സമാധാനം എന്നിവ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട്​ വിവിധ അന്താ​രാഷ്​ട്ര കൂട്ടായ്​മകളും വേദികളുമായി സഹകരണം ശക്​തിപ്പെടുത്താനും കഴിഞ്ഞു. ഡിസംബർ 14 ന്​ നടന്ന ജി.സി.സി ഉച്ചകോടിയിൽ ഹമദ്​ രാജാവ്​ പ​ങ്കെടുക്കുകയും വിവിധ വിഷയങ്ങളിൽ​​ യോജിച്ച നീക്കത്തിന്​ തീുരമാനമെടുക്കുകയും ചെയ്​തു.

സൗദിയുമായി സവിശേഷ ബന്ധം ശക്​തിപ്പെട്ട വർഷം കൂടിയായിരുന്നു 2021. ചരിത്രപരമായ ഒ​േട്ടറെ സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയും സഹകരണ നിക്ഷേപ സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്​തു. യു.എ.ഇയുമായും ബന്ധം കൂടുതൽ രൂഢമൂലമാക്കാൻ പോയ വർഷം സാധിച്ചിട്ടുണ്ട്​. കരാറുകളിലൂടെ വിവിധ മേഖലകളിൽ സഹകരണം ശക്​തമാക്കാൻ തീരുമാനമെടുത്തു. സൈനിക, സുരക്ഷാ, തൊഴിൽ മേഖലകളിൽ സഹകരണക്കരാർ ​​രൂപപ്പെടുത്തുകയും സാമ്പതിക സഹകരണം സാധ്യമാക്കുകയും ചെയ്​തു. പരിസ്​ഥിതി സംരക്ഷണം, കാലാവസ്​ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ യു.എൻ അടക്കമുള്ള വിവിധ അന്താരാഷ്​ട്ര വേദികളുമായി സഹകരിച്ച്​ പുതിയ പദ്ധതികൾ നടപ്പാക്കുന്നതിന്​ തുടക്കമിട്ടിട്ടുണ്ട്​. കാലാവസ്​ഥാ മാറ്റത്തെക്കുറിച്ച്​ പോയ വർഷം ഗ്ലാസ്​കോയിൽ നടന്ന യു.എൻ സമ്മേളനത്തിൽ പ​ങ്കെടുക്കുകയും എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്​തിട്ടുണ്ട്​.

സെർബിയൻ പ്രസിഡന്‍റ്​, സൈപ്രസ്​ പ്രസിഡന്‍റ്​ എന്നിവരുടെ ബഹ്​റൈൻ സന്ദർശനം ശ്രദ്ധേയമായ കാര്യങ്ങളായിരുന്നു. വിദേശകാര്യ മന്ത്രാലയം പുന:സംഘടിപ്പിച്ചതും കഴിഞ്ഞ വർഷം തന്നെയാണ്​. രാഷ്​ട്രീയ മേഖലയിലെ അടിസ്​ഥാനങ്ങൾ, മനുഷ്യാവകാശ സംരക്ഷണം, സുരക്ഷ, സുസ്​ഥിര വികസന ലക്ഷ്യം നേടൽ, പരിസ്​ഥിതി സംരക്ഷണം എന്നിവക്ക്​ പ്രത്യേക വിഭാഗങ്ങൾ മന്ത്രാലയത്തിൽ ആരംഭിക്കുകയും ചെയ്​തതും നേട്ടമാണെന്ന്​ പ്രസ്​താവനയിൽ വ്യക്​തമാക്കി.

TAGS :

Next Story