Quantcast

ബഹ്‌റൈനില്‍ കാപിറ്റൽ ഗവർണറേറ്റിൽ ഒരു വർഷത്തിനിടെ ലഭിച്ചത്​ 1,380 പരാതികളും നിർദേശങ്ങളും

വിവിധ മാധ്യമങ്ങളിലൂടെയാണ്​ പൊതുജനങ്ങളിൽ നിന്നുള്ള നിർ​ദേശങ്ങളും പരാതികളും ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    29 Dec 2021 5:24 AM GMT

ബഹ്‌റൈനില്‍ കാപിറ്റൽ ഗവർണറേറ്റിൽ ഒരു വർഷത്തിനിടെ ലഭിച്ചത്​ 1,380 പരാതികളും നിർദേശങ്ങളും
X

കാപിറ്റൽ ഗവർണറേറ്റിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 1380 പരാതികളും നിർദേശങ്ങളും ആവശ്യങ്ങളും ലഭിച്ചതായി ഉപ ഗവർണർ ഹസൻ അബ്​ദുല്ല അൽമദനി അറിയിച്ചു. വിവിധ മാധ്യമങ്ങളിലൂടെയാണ്​ പൊതുജനങ്ങളിൽ നിന്നുള്ള നിർ​ദേശങ്ങളും പരാതികളും ലഭിച്ചത്​. ഗവർണറേറ്റിന്‍റെ സേവനങ്ങൾ മെച്ചപ്പെടുത്താനും ജനങ്ങളുടെ ആവശ്യങ്ങൾ അറിയാനും പരിഹരിക്കാനും ഇത്​ ഏറെ ഉപകാരപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

ജനങ്ങളിൽ നിന്നുയർന്ന ആവശ്യങ്ങൾ സമയ ബന്ധിതമായി പരിഹരിക്കാനും ശ്രമിച്ചിട്ടുരണ്ട്. ജനങ്ങളുമായി കൂടുതൽ അടുക്കാനും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്​ പരിഹരിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ നിർദേശ പ്രകാരമാണ്​ വിവിധ മാധ്യമങ്ങൾ വഴി ജനങ്ങൾക്ക്​ അധികൃതരുമായി ബന്ധപ്പെടാനും നിർദേശങ്ങളും പരാതികളും നൽകാനും സാധിച്ചത്​. സേവനങ്ങളുമായി ബന്ധപ്പെട്ട 548 പരാതികളും സുരക്ഷയുമായി ബന്ധപ്പെട്ട 101 നിർദേശങ്ങളും ഇതിൽ ഉൾപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story