Quantcast

ബഹ്‌റൈനില്‍ കോവിഡ്​ വാക്​സിൻ ലഭിക്കുന്ന ഹെൽത്ത്​ സെൻററുകളുടെ ലിസ്റ്റ്​ പ്രസിദ്ധീകരിച്ചു

MediaOne Logo

Web Desk

  • Published:

    14 Jan 2022 2:04 PM GMT

ബഹ്‌റൈനില്‍ കോവിഡ്​ വാക്​സിൻ ലഭിക്കുന്ന ഹെൽത്ത്​ സെൻററുകളുടെ ലിസ്റ്റ്​ പ്രസിദ്ധീകരിച്ചു
X

പൊതുജനങ്ങൾക്ക്​ കോവിഡ്​ വാക്​സിൻ സൗകര്യ പ്രദമായി എടുക്കുന്നതിന്‍റെ ഭാഗമായി ഹെൽത്​ സെന്‍ററുകളുടെ ലിസ്റ്റ്​ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഞായർ മുതൽ വ്യാഴം വരെ താഴെ ചേർത്ത പ്രകാരം ലഭ്യമാണെന്ന്​ അറിയിപ്പുണ്ട്​.

ശൈഖ്​ സൽമാൻ ഹെൽത്​ സെന്‍റർ, എൻ.ബി.ബി ഹെൽത്​ സെന്‍റർ, അറാദ്​, അഹ്​മദ്​ അലി കാനൂ ഹെൽത്​ സെൻർ, ജോവ്​-അസ്​കർ ക്ലിനിക്​, ഇബ്​ൻ സീനാ ഹെൽത്​ സെന്‍റർ, സിനോഫാം ലഭിക്കുന്ന കേന്ദ്രങ്ങൾ, ബുദയ്യ കോസ്റ്റൽ ക്ലിനിക്​, സല്ലാഖ്​ ഹെൽത്​ സെന്‍റർ എന്നിവിടങ്ങളിൽ സിനോഫാം വാക്​സിൻ ലഭിക്കും. സിത്ര മാൾ വാക്​സിൻ സെൻറർ, ബി.ബി.കെ ഹെൽത്​ സെന്‍റർ, ഹിദ്ദ്​, എൻ.ബി.ബി ഹെൽത്​ സെന്‍റർ- ദേർ, യൂസുഫ്​ എഞ്ചിനീയർ ഹെൽത്​ സെന്‍റർ, സിത്ര ഹെൽത്​ സെന്‍റർ, ഹമദ്​ കാനൂ ഹെൽത്​ സെന്‍റർ, മുഹമ്മദ്​ ജാസിം കാനൂ ഹെൽത്​ സെന്‍റർ,ശൈഖ്​ അബ്​ദുല്ല ബിൻ ഖാലിദ്​ ആൽ ഖലീഫ ഹെൽത്​ സെന്‍റർ, ഹമദ്​ ടൗൺ ഹെൽത്​ സെന്‍റർ, ഈസ ടൗൺ ​ഹെൽത്​ സെന്‍റർ, മുഹറഖ്​ ഹെൽത്​ സെന്‍റർ, ബിലാദുൽ ഖദീം ഹെൽത്​ സെന്‍റർ, ശൈഖ്​ സബാഹ്​ ഹെൽത്​ സെന്‍റർ, നഈം ​ഹെൽത്​ സെന്‍റർ, ആലി ​ഹെൽത്​ സെന്‍റർ, കുവൈത്ത്​ ഹെൽത്​ സെന്‍റർ, ബുദയ്യ ഹെൽത്​ സെന്‍റർ, ശൈഖ്​ ജാബിർ ഹെൽത്​ സെന്‍റർ, ഹൂറ ഹെൽത്​ സെന്‍റർ എന്നിവിടങ്ങളിൽ സ്​പുട്​നിക്​, ഫൈസർ എന്നീ വാക്​സിനുകൾ ലഭിക്കും.

ഹാല ഹെൽത്​ സെന്‍റർ, ജിദ്​ ഹഫ്​സ്​ ഹെൽത്​ സെന്‍റർ എന്നിവിടങ്ങളിൽ സ്​പുട്​നിക്​ വാക്​സിൻ ലഭിക്കും. ജോവ്​, അസ്​കർ ഹെൽത്​ സെന്‍റർ (സിനോഫാം മാത്രം), ബി.ബി.കെ ​ഹെൽത്​ സെന്‍റർ ഹിദ്ദ്​, ശൈഖ്​ ജാബിർ ഹെൽത്​ സെന്‍റർ, യൂസുഫ്​ എഞ്ചിനീയർ ഹെൽത്​ സെന്‍റർ, മുഹമമദ്​ ജാസിം കാനൂ ഹെൽത്​ സെന്‍റർ, സിത്ര ഹെൽത്​ സെന്‍റർ, ഹമദ്​ കാനൂ ഹെൽത്​ സെന്‍റർ, മുഹറഖ്​ ഹെൽത്​ സെന്‍റർ എന്നിവിടങ്ങളിൽ ഫൈസർ, സ്​പുട്​നിക്​ വാക്​സിനുകളും, ജിദ്​ ഹഫ്​സ്​ ഹെൽത്​ സെന്‍റർ (സ്​പുട്​നിക്​ മാ​​ത്രം) വെള്ളിയും ശനിയും രാവിലെ 7.30 മുതൽ വൈകിട്ട്​ നാല്​ വരെ രജിസ്റ്റർ ചെയ്യാനും അഞ്ച്​ മണി വരെ സിനോഫാം വാക്​സിൻ ലഭിക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story