Quantcast

മനാമ ഡയലോഗ് നവംബറിൽ നടക്കും

MediaOne Logo

Web Desk

  • Published:

    24 Feb 2023 8:41 AM IST

Manama Dialogue
X

മനാമ ഡയലോഗ് നവംബർ 17 മുതൽ 19 വരെ നടക്കുമെന്ന് ഇന്റർനാഷണൽ സ്ട്രാറ്റജിക് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. 18ാമത് മനാമ ഡയലോഗിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും മന്ത്രിമാരും സൈനിക നേതൃത്വവും പങ്കെടുക്കും.

മിഡിലീസ്റ്റിലെ രാഷ്ട്രീയ, സുരക്ഷാ വിഷയങ്ങൾ ആധികാരികമായി ചർച്ച ചെയ്യുന്ന വേദിയായി മാറിയിരിക്കുകയാണ് ഇതിനകം മനാമ ഡയലോഗ്. 2004 മുതൽ ആരംഭിച്ച ഡയലോഗ് ഇതുവരെയായി 17 തവണയാണ് ചർച്ചകൾ സംഘടിപ്പിച്ചത്.

TAGS :

Next Story