Quantcast

ബഹ്‌റൈനില്‍ വേതന സംരക്ഷണ പദ്ധതി മൂന്നാം ഘട്ടം നടപ്പിലാക്കും

500 പേരിൽ അധികം ജീവനക്കാരുള്ള കമ്പനികൾ വലിയ കമ്പനികളായും 50 മുതൽ 499 ജീവനക്കാരുള്ള കമ്പനികളെ ഇടത്തരം കാറ്റഗറിയിലുമാണ്​ പരിഗണിക്കുക

MediaOne Logo

Web Desk

  • Published:

    4 Jan 2022 9:45 AM GMT

ബഹ്‌റൈനില്‍ വേതന സംരക്ഷണ പദ്ധതി മൂന്നാം ഘട്ടം നടപ്പിലാക്കും
X

വേതന സംരക്ഷണ പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പാക്കുമെന്ന്​ എൽ.എം.ആർ.എ ചീഫ്​ എക്​സിക്യൂട്ടീവ്​ ജമാൽ അബ്​ദുൽ അസീസ്​ അൽ അലവി വ്യക്​തമാക്കി.

തൊഴിലുടമകളുടെ പങ്കാളിത്തത്തോടെയാണ്​ വേതനം വൈകുന്ന പരാതികൾ പരിഹരിക്കുന്നതിന്​ ഒരുങ്ങുന്നത്​. സേവന, വേതന വ്യവസ്​ഥകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാനും തൊഴിലുടമക്കും തൊഴിലാളികൾക്കുമിടയിൽ മെച്ചപ്പെട്ട ബന്ധവും സുതാര്യതയും സാധ്യമാക്കാനും ശ്രമിക്കും.

തൊഴിലാളികൾക്ക്​ നൽകാമെന്ന്​ അംഗീകരിച്ചിട്ടുള്ള വേതനം സമയത്ത്​ തന്നെ പൂർണമായി നൽകുന്നതിന്​ തൊഴിലുടമകളെ പ്രേരിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട പരാതികൾക്ക്​ പരമാവധി വേഗത്തിലും പരസ്​പര ധാരണയോടെയും പരിഹാരം കാണും.

500 പേരിൽ അധികം ജീവനക്കാരുള്ള കമ്പനികൾ വലിയ കമ്പനികളായും 50 മുതൽ 499 ജീവനക്കാരുള്ള കമ്പനികളെ ഇടത്തരം കാറ്റഗറിയിലുമാണ്​ പരിഗണിക്കുക. ഒന്ന്​ മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികളിൽ വേതന സംരക്ഷണ പദ്ധതി നടപ്പാക്കുന്നതാണ്​ മൂന്നാം ഘട്ടം. പുതിയ വർഷം മുതൽ ഈ കാറ്റഗറിയിലാണ്​ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ 97 ശതമാനം കമ്പനികളും ഈ കാറ്റഗറിയിലാണുൾപ്പെടുന്നത്​. തൊഴിലുടമകൾ പദ്ധതി നടപ്പാക്കുന്നതിന്​ മു​ന്നോട്ടു വരുന്നത്​ ശുഭോദർക്കമാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story