Quantcast

ഇന്ത്യൻ സ്കൂൾ ഭരിക്കേണ്ടത് രക്ഷിതാക്കളെന്ന് യുനൈറ്റഡ് പാരൻ്റ്സ് പാനൽ

MediaOne Logo

Web Desk

  • Updated:

    2022-01-17 12:39:08.0

Published:

17 Jan 2022 12:37 PM GMT

ഇന്ത്യൻ സ്കൂൾ ഭരിക്കേണ്ടത് രക്ഷിതാക്കളെന്ന് യുനൈറ്റഡ് പാരൻ്റ്സ് പാനൽ
X

ബഹ്‌റൈനില്‍ ഇന്ത്യൻ സ്കൂളിൽ നിലവിൽ നടക്കുന്നത് സ്ഥാപനത്തോടോ രക്ഷിതാക്കളോടോ പ്രതിബദ്ധതയില്ലാത്ത ഭരണമാണെന്ന് യു.​പി.​പി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. നിലവിലെ ഭരണസമിതിയിൽ ചെയർമാനും സെക്രട്ടറിയുമടക്കം ​ഭൂ​രി​ഭാ​ഗം പേ​രും ര​ക്ഷി​താ​ക്ക​ളല്ലെന്നും ഈ സാഹചര്യത്തിൽ വ​രാ​നി​രി​ക്കു​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ര​ക്ഷി​താ​വാ​യ വൈ​സ്​ ചെ​യ​ർ​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്ക​ണ​മെ​ന്നും യു.​പി.​പി ഭാ​ര​വാ​ഹി​ക​ൾ വാർത്താ സമ്മേളനത്തിൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഠ​നം ഓ​ണ്‍ലൈ​ന്‍ ആ​ക്കി​യ​തി​ലൂ​ടെ ദൈ​നം​ദി​ന ചെ​ല​വു​ക​ള്‍ ഗണ്യമായി കുറഞ്ഞിട്ടും സ്കൂൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവെന്ന മാനേജ്മെൻ്റ് വാദം ആ​ശ്ച​ര്യ​ക​ര​മാ​ണ്. 1,36,000 ദീ​നാ​ര്‍ ഫീ​സി​ന്‍റെ കു​ടി​ശ്ശി​ക ഇ​ന​ത്തി​ല്‍ എ​ഴു​തി​ത്ത​ള്ളി എ​ന്നു​പ​റ​യു​ന്ന​വ​ര്‍ ആ​ര്‍ക്കൊ​ക്കെ​യാ​ണ് ഈ ​ആ​നു​കൂ​ല്യം ന​ല്‍കി​യ​തെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ണം.

വി​ദ്യാ​ർ​ഥി​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ത്ത ലാ​ബ്, എ.​സി, ലൈ​ബ്ര​റി തു​ട​ങ്ങി ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ള്‍ക്ക് നി​ര്‍ബ​ന്ധ​മാ​യും ഫീ​സ് ഈ​ടാ​ക്കു​ന്ന രീ​തി ഉ​ണ്ടാ​യി​ട്ടും ജീ​വ​ന​ക്കാ​ര്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും കൃ​ത്യ​മാ​യി വേ​ത​നം ന​ല്‍കാ​ത്ത​തെ​ന്തു​കൊ​ണ്ടാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ചോ​ദി​ച്ചു. റി​ഫ സ്കൂ​ള്‍ കെ​ട്ടി​ടം ലോ​ണ്‍ തീ​ര്‍ത്ത് സ്വ​ന്ത​മാ​കേ​ണ്ടി​യി​രു​ന്ന കാ​ലം അ​തി​ക്ര​മി​ച്ചു. എ​ന്നാ​ൽ, കൃ​ത്യ​മാ​യി ഗ​ഡു​ക്ക​ള്‍ തി​രി​ച്ച​ട​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ 2.3 മി​ല്യ​ണ്‍ ദീ​നാ​റി​ന്‍റെ ക​ട​ബാ​ധ്യ​ത പ​ലി​ശ​യും കൂ​ട്ടു​പ​ലി​ശ​യും ചേ​ര്‍ന്ന് മൂ​ന്നു മി​ല്യ​ണ്‍ ദീ​നാ​റി​ല​ധി​ക​മാ​യി.

ഇ​ന്‍ഫ്രാ​സ്ട്ര​ക്​​ച​ർ എ​ന്ന പേ​രി​ല്‍ ലോ​ണ്‍ തി​രി​ച്ച​ട​വി​നു​വേ​ണ്ടി ഒ​രു വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്ന്​ ശ​രാ​ശ​രി നാ​ല​ര ദീ​നാ​ര്‍ വെ​ച്ച് 12,500 കു​ട്ടി​ക​ളി​ല്‍നി​ന്ന്​ ഓ​രോ വ​ര്‍ഷ​വും ഈ​ടാ​ക്കു​ന്ന അ​ഞ്ച് ല​ക്ഷ​ത്തോ​ളം ദീ​നാ​ര്‍ എ​ന്താ​വ​ശ്യ​ത്തി​നാ​ണ്​ ഉ​പ​​യോ​ഗി​ച്ച​തെ​ന്ന്​ വ്യ​ക്ത​മാ​ക്ക​ണമെന്നും യു. പി പി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെ​യ​ര്‍മാ​ന്‍ എ​ബ്ര​ഹാം ജോ​ണ്‍, ബി​ജു ജോ​ര്‍ജ്, ഹ​രീ​ഷ് നാ​യ​ര്‍, ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി, ജ്യോ​തി​ഷ് പ​ണി​ക്ക​ര്‍, ദീ​പ​ക് മേ​നോ​ന്‍, ജോ​ണ്‍ ബോ​സ്കോ, അ​ബ്ദു​റ​ഹ്​​മാ​ന്‍, ശ്രീ​കാ​ന്ത്, എ​ഫ്.​എം. ഫൈ​സ​ല്‍, ക​ണ്‍വീ​ന​ര്‍ യു.​കെ. അ​നി​ല്‍ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

TAGS :

Next Story