Quantcast

മനുഷ്യക്കടത്ത്​ കേസിലെ ഇരയെ അഭയ കേന്ദ്രത്തിലേക്ക്​ മാറ്റി

MediaOne Logo

Web Desk

  • Published:

    14 Feb 2022 8:13 AM GMT

മനുഷ്യക്കടത്ത്​ കേസിലെ ഇരയെ അഭയ കേന്ദ്രത്തിലേക്ക്​ മാറ്റി
X

ബഹ്റൈനിലെ മനുഷ്യക്കടത്ത്​ ​കേസിലെ ഇരയെ അഭയ കേന്ദ്രത്തിലേക്ക്​ മാറ്റാൻ പബ്ലിക്​ ​പ്രൊസിക്യൂട്ടർ ഉത്തരവിട്ടു.

യുവതിയെ റെസ്​റ്റോറന്‍റിൽ തൊഴിൽ നൽകാമെന്ന്​ വ്യാമോഹിപ്പിച്ച്​ ബഹ്​റൈനിലെത്തിക്കുകയും ഇവിടെ എത്തിയ ശേഷം ഫ്ലാറ്റിൽ നിന്ന്​ പുറത്തിറങ്ങാൻ അനുവദിക്കാതെ അനാശാസ്യ പ്രവർത്തനത്തിന്​ നിർബന്ധിക്കുകയുമായിരുന്നു. കേസിൽ രണ്ട്​ പ്രതികൾ അറസ്റ്റിലായിട്ടുണ്ട്​.

ഫ്ലാറ്റിൽ ബന്ധിയാക്കപ്പെട്ട നിലയിൽ അനാശാസ്യത്തിന്​ നിർബന്ധിക്കുന്നതായി പൊലീസിന്​ രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്​ഥാനത്തിൽ നടത്തിയ ​അന്വേഷണത്തിലാണ്​ ഇരയെയും പ്രതികളെയും കണ്ടെത്തിയത്​. ചോദ്യം ചെയ്യലിൽ മുഴുവൻ വിവരങ്ങളും യുവതി പൊലീസിന്​ കൈമാറുകയും ഇവരെ എൽ.എം.ആർ.എയുടെ കീഴിലുള്ള അഭയ കേന്ദ്രത്തിൽ പാർപ്പിക്കാൻ ഉത്തരവിടുകയുമായിരുന്നു.

TAGS :

Next Story