വ്യാജ രേഖ ചമച്ച പൊതുമേഖല കമ്പനിയിലെ ജീവനക്കാരടക്കം മൂന്ന്​ പേർക്ക്​ ബഹ്‌റൈനില്‍ മൂന്ന്​ വർഷം തടവ്​

MediaOne Logo

Web Desk

  • Updated:

    2022-01-13 14:12:22.0

Published:

13 Jan 2022 2:12 PM GMT

വ്യാജ രേഖ ചമച്ച പൊതുമേഖല കമ്പനിയിലെ ജീവനക്കാരടക്കം മൂന്ന്​ പേർക്ക്​ ബഹ്‌റൈനില്‍ മൂന്ന്​ വർഷം തടവ്​
X

മനാമ: ​രഹസ്യം​ വെളുപ്പടുത്തിയതിനും വ്യാജ രേഖ ചമച്ചതിനും സർക്കാർ ഉടമസ്​ഥതയിലുളള കമ്പനിയിലെ ഉദ്യോഗസ്​ഥനടക്കം മൂന്ന്​ പേർക്ക്​ മൂന്ന്​ വർഷം തടവിന്​ ഹൈ ക്രിമിനൽ കോടതി വിധിച്ചു.

കമ്പനിയിലെ ഡയറക്​ടർ ആയി സേവനമനുഷ്​ഠിച്ചിരുന്ന 40 കാരനും കമ്പനിയുമായി സഹകരിച്ചിരുന്ന പുറത്തു നിന്നുള്ള രണ്ട്​ പേരുമാണ്​ കേസുമായി ബന്ധപ്പെട്ട്​ പിടിയിലായിരുന്നത്​. ഇവർക്കെതിരെ തെളിവെടുപ്പ്​ പൂർത്തിയാക്കുകയും കുറ്റം ചെയ്​തതായി ശരിവെക്കുകയും ചെയ്​ത പശ്ചാത്തലത്തിലാണ്​ കോടതി ശിക്ഷ വിധിച്ചത്​.

TAGS :

Next Story