ബഹ്റൈനിൽ ഇടിയോടുകൂടിയുള്ള മഴക്ക്​ സാധ്യത

MediaOne Logo

Web Desk

  • Updated:

    2021-12-31 08:09:38.0

Published:

31 Dec 2021 8:09 AM GMT

ബഹ്റൈനിൽ ഇടിയോടുകൂടിയുള്ള മഴക്ക്​ സാധ്യത
X

ബഹ്റൈനിൽ ഇടിയോടു കൂടിയുള്ള മഴക്ക്​ സാധ്യതയുള്ളതായി കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്​തമായ കാറ്റിനും സാധ്യത കാണുന്നുണ്ട്​. 13 മുതൽ 35 വരെ നോട്ടിക്​ മൈൽ വേഗതയിൽ കാറ്റുണ്ടാകുമെന്നാണ്​ സൂചന. തിരമാലകൾ നാല്​ മുതൽ എട്ട്​ മീറ്റർ വരെ ഉയരാനും അന്തരീക്ഷ ഊഷ്​മാവ്​ 16 ഡിഗ്രിയായി താഴുകയും ചെയ്യും. കടലിൽ പോകുന്നവർ ആവശ്യമായ മുൻകരുതലുകളും ജാഗ്രതയും പാലിക്കണമെന്നും നിർദേശമുണ്ട്​.

TAGS :

Next Story