Quantcast

ബഹ്റൈൻ സെൻട്രൽ മാർക്കറ്റിലെ ട്രക്ക്​ പാർക്കിങ്​: വ്യാപാരികളോട്​ നീതി പുലർത്തുമെന്ന്​

MediaOne Logo

Web Desk

  • Published:

    25 Jan 2022 2:30 PM GMT

ബഹ്റൈൻ സെൻട്രൽ മാർക്കറ്റിലെ ട്രക്ക്​ പാർക്കിങ്​: വ്യാപാരികളോട്​ നീതി പുലർത്തുമെന്ന്​
X

സെൻട്രൽ മാർക്കറ്റിലേക്ക്​ ചരക്കുകളുമായി വരുന്ന ട്രെയിലറുകളുടെ പാർക്കിങ്​ ഏരിയ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട്​ വ്യാപാരികളോട്​ നീതി പുലർത്തുമെന്ന്​ കാപിറ്റൽ മുനിസിപ്പൽ ഡയറക്​ടർ മുഹമ്മദ്​ സഅദ്​ അസ്സഹ്​ലി വ്യക്​തമാക്കി. ഈ വർഷം മധ്യത്തോടെ ട്രക്ക്​ പാർക്കിങ്​ ഏരിയ നവീകരണ പദ്ധതി പൂർത്തിയാക്കാനാവുമെന്ന്​ അദ്ദേഹം പറഞ്ഞു.

നവീകരണം സംബന്ധിച്ച്​ അദ്ദേഹം കഴിഞ്ഞ ദിവസം വ്യപാരികളുമായി സംവദിക്കുകയും അവരുടെ അഭിപ്രായങ്ങൾ ആരായുകയും ചെയ്​തു. ഇദാമ കമ്പനിയുമായി സഹകരിച്ചാണ്​ പദ്ധതി നടപ്പാക്കുന്നത്​. മാർക്കറ്റിലെ വ്യാപാരം ശക്​തമാകുന്നതിനും ​വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ പരിഹരിക്കുന്നതിനും ഇത്​ വഴിയൊരുക്കും. സെൻട്രൽ മാർക്കറ്റി​െൻറ വടക്കു ഭാഗത്തുള്ള 19,000 ചതുരശ്ര മീറ്ററാണ്​ പദ്ധതിക്കായി ഉപയോഗപ്പെടുത്തുക.

78 ട്രക്കുകൾക്ക്​ ഇവിടെ പാർക്ക്​ ചെയ്യാൻ സാധിക്കും. കൂടാതെ 200 കാറുകൾക്കും പാർക്കു ചെയ്യാൻ ഇവിടെ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം വ്യക്​തമാക്കി. ഇദാമക്ക്​ വിട്ടു കൊടുക്കുന്ന പാർക്കിങ്​ ഏരിയ ഉപഗോഗപ്പെടുത്തുന്ന ട്രക്കുകൾക്ക്​ യൂസർ ഫീ ഏർ​​െപ്പടുത്തും. നിലവിലെ തിരക്ക്​ ഒഴിവാക്കുന്നതിനും ട്രക്കുകൾ വെറുതെ നിർത്തിയിടുന്നതും ഒഴിവാക്കാൻ കഴിയുമെന്ന്​ കരുതുന്നു. സി.സി.ടി.വി കാമറ ഏർപ്പെടുത്തുകയും എൻട്രി, എക്​സിറ്റ്​ ഇലക്​ട്രോണിക്​ ഗേറ്റ്​ സ്​ഥാപിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story