Quantcast

വാറ്റ് നിയമ ലംഘനം: ആറ് സ്ഥാപനങ്ങള്‍ക്ക് പൂട്ട്

133 സ്ഥാപനങ്ങള്‍ നിയമം ലംഘിച്ചതായി കണ്ടത്തെിയിരുന്നു

MediaOne Logo

Web Desk

  • Published:

    6 Jan 2022 12:37 PM GMT

വാറ്റ് നിയമ ലംഘനം: ആറ് സ്ഥാപനങ്ങള്‍ക്ക് പൂട്ട്
X

മനാമ: വാറ്റ് നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടി പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ആറ് സ്ഥാപനങ്ങള്‍ വാറ്റ് നിയമം ലംഘിച്ചതായി കണ്ടത്തെി.

ദേശീയ റെവന്യു അതോറിറ്റിയും വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയവും ചേര്‍ന്നാണ് പരിശോധനകള്‍ നടത്തുന്നത്. ശരിയായ രൂപത്തില്‍ വാറ്റ് നിയമം നടപ്പിലാക്കാത്തതാണ് വിനയായിരിക്കുന്നത്.പിടികൂടപ്പെടുന്ന സ്ഥാപനങ്ങള്‍ അടച്ചിടാനും പിഴയടക്കാനും ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശോധനകളില്‍ 133 സ്ഥാപനങ്ങള്‍ നിയമം ലംഘിച്ചതായി കണ്ടത്തെിയിരുന്നു. ജനബിയ, ബുദയ്യ, മനാമ സൂഖ്, സനദ്, ഈസ്റ്റ് റിഫ, ഡെല്‍മണ്‍ സൂഖ്, ഗലേറിയ മാള്‍, ഹല പ്ളാസ എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

നിയമം ശരിയായ രൂപത്തില്‍ നടപ്പിലാക്കുന്നതിനുള്ള ബേധവല്‍ക്കരണവും നടത്തുന്നുണ്ട്. നിയമം ലംഘിക്കുന്നവരില്‍ നിന്നും 10,000 ദിനാര്‍ വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

TAGS :

Next Story