Quantcast

ബഹ്‌റൈനില്‍ പുതിയ തൊഴില്‍ നിയമം; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റില്ല

കഴിഞ്ഞ മാസം 24 മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസിറ്റിങ് വിസയില്‍ പ്രവേശനം നിഷേധിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    13 Jun 2021 6:01 PM GMT

ബഹ്‌റൈനില്‍ പുതിയ തൊഴില്‍ നിയമം; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റില്ല
X

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റെഡ് ലിസ്റ്റിലുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് ബഹ്‌റൈന്‍ നിര്‍ത്തിവെച്ചു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇത് താല്‍ക്കാലികമാണെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 24 മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസിറ്റിങ് വിസയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. തൊഴില്‍ വിസ കൂടി നിര്‍ത്തിവെച്ചതോടെ പ്രവാസികള്‍ കൂടുതല്‍ പ്രയാസത്തിലാവും. തീരുമാനം താല്‍ക്കാലികമാണ് എന്നതാണ് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

TAGS :

Next Story