Quantcast

ബുദയ്യയില്‍ കാര്‍ഷികച്ചന്തയില്‍ സന്ദര്‍ശകത്തിരക്ക്

MediaOne Logo

Web Desk

  • Published:

    23 Jan 2022 2:36 PM GMT

ബുദയ്യയില്‍ കാര്‍ഷികച്ചന്തയില്‍ സന്ദര്‍ശകത്തിരക്ക്
X

ബുദയ്യയില്‍ ആരംഭിച്ച വാരാന്ത്യ കാര്‍ഷികച്ചന്തയില്‍ സന്ദര്‍ശക തിരക്ക്. 2021 ഡിസംബര്‍ 25ന് ആരംഭിച്ച കാര്‍ഷികച്ചന്തയില്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം സന്ദര്‍ശനത്തിനത്തെുന്നുണ്ട്.

തദ്ദേശീയ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടത്തെുന്നതിനും സ്വദേശി കര്‍ഷകര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിനുമാണ് ഇത് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ എട്ട് കാര്‍ഷികച്ചന്തകളും വിജയകരമായതിനെ തുടര്‍ന്നാണ് ഈ വര്‍ഷവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രാലയ അസി. അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് മുഹമ്മദ് അബ്ദുല്‍ കരീം വ്യക്തമാക്കി. സ്വദേശികളും വിദേശികളും ഒരു പോലെ ഇവിടെ എത്തുകയും ഉല്‍പന്നങ്ങള്‍ വാങ്ങുകയും ചെയ്യുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story