Quantcast

വിശുദ്ധ റമദാനിൽ വ്യത്യസ്തമായ ക്വിസ് മത്സരവുമായി കുവൈത്തിലെ ബൽഖീസ് പള്ളി

ദേശ-ഭാഷാ ഭേദമന്യേ നൂറുക്കണക്കിന് വിശ്വാസികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്

MediaOne Logo

Web Desk

  • Published:

    29 March 2023 7:43 PM GMT

വിശുദ്ധ റമദാനിൽ വ്യത്യസ്തമായ ക്വിസ് മത്സരവുമായി കുവൈത്തിലെ ബൽഖീസ് പള്ളി
X

കുവൈത്ത് സിറ്റി: സമ്പത്തിന്റെ ശാസ്ത്രീയമായ വിതരണത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിടുന്ന ഇസ്ലാമിലെ വിശുദ്ധ റമദാനിൽ വ്യത്യസ്തമായ ക്വിസ് മത്സരവുമായി കുവൈത്തിലെ ബല്‍ഖീസ് പള്ളി. ദേശ-ഭാഷാ ഭേദമന്യേ നൂറുക്കണക്കിന് വിശ്വാസികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

മലയാളികളും അറബികളും അടക്കം വിദേശികള്‍ ഏറെ തിങ്ങി താമസിക്കുന്ന അബ്ബാസിയിലെ ബല്‍ഖീസ് പള്ളിയിലാണ് വ്യത്യസ്തമായ മത്സരങ്ങള്‍ നാടക്കുന്നത്. നീണ്ട് നില്‍ക്കുന്ന രാത്രി നമസ്കാരത്തിന്‍റെ ഇടവേളകളിലാണ് വിജഞാന പ്രഥമാക്കുന്ന' സൗഹൃദ മത്സരം അരങ്ങേറുന്നത്. ദേശ-ഭാഷാ ഭേദമന്യേ എല്ലാവരും ഒരു പോലെ പങ്കെടുക്കുന്ന മത്സരത്തില്‍ പങ്കെടുക്കുവാനും നോമ്പ് കാലത്തെ ഭക്തിയില്‍ അലിഞ്ഞു ചേരാനും നിരവധി വിശ്വാസികളാണ് അടുത്തുള്ള പ്രദേശങ്ങളില്‍ നിന്നും പള്ളിയിലേക്ക് എത്തുന്നത്. തറാവീഹ് നമസ്കാരത്തിന്റെ ഇടവേളയിൽ ഇമാം ശൈഖ് ഹസ്സാന്‍ നഹ്‌ലാവിയുടെ നേതൃത്വത്തിലാണ് ചേദ്യോത്തരം നടക്കുക. അറബി അറിയാത്തവർക്കായി മലയാളത്തിലും ഹിന്ദിയിലും തര്‍ജ്ജിമകള്‍ റെഡിയാണ്. ഉത്തരം പറയുന്നവരെ ഇമാം മുന്നിലേക്ക് വിളിച്ചുവരുത്തുകയും പ്രത്യേക സമ്മാനങ്ങൾ നൽകുകയും ചെയ്യും. നോമ്പ്, മതകാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദ്യങ്ങളിൽ ഉൾപ്പെടുത്തുക.

റമദാൻ ഒന്നു മുതൽ ആരംഭിച്ച ചേദ്യോത്തരം അവസാനം വരെ തുടരാനാണ് പദ്ധതി. മുതിർന്നവരും കുട്ടികളും ആവേശത്തോടെയാണ് ഇതിൽ പങ്കെടുക്കുന്നത്. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ പഠനക്ലാസുകളും പള്ളിയിൽ നടന്നുവരുന്നുണ്ട്.

TAGS :

Next Story