സൗദിയിൽ ഉടനീളം കാര്‍ റേസിങ് ട്രാക്കുകള്‍; പരിശീലനത്തിനായി അക്കാദമിക് സ്‌കൂളുകളും
പ്രത്യേക പരിശീലന കേന്ദ്രങ്ങളും പ്രാദേശിക ഇവന്റുകളും ഇതിനായി സംഘടിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്

ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കാര്‍ റേസിംഗ് മല്‍സരങ്ങള്‍ക്കുള്ള ട്രാക്കുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി. വിജയകരമായ ഫോര്‍മുല വണ്‍ മല്‍സരങ്ങള്‍ക്ക് ശേഷമാണ് തീരുമാനം. പ്രത്യേക പരിശീലന കേന്ദ്രങ്ങളും പ്രാദേശിക ഇവന്റുകളും ഇതിനായി സംഘടിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.
പ്രാദേശികാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ മോട്ടോര്‍ റേസിംഗ് ട്രാക്കുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി സൗദി ഓട്ടോമൊബൈല്‍ ആന്‍ഡ് മോട്ടോര്‍ സെക്കിള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ പറഞ്ഞു. റേസിംഗ് പരിശീലിപ്പിക്കുന്നതിനുള്ള അക്കാദമിക് കേന്ദ്രങ്ങളും പ്രാദേശിക ഇവന്റുകളും ഇതിന്റെ ഭാഗമായി ഒരുക്കും. ഖിദ്ദിയ്യ പദ്ധതിയില്‍ ഇതിനായി പ്രത്യേകം സംവിധാനങ്ങള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളര്‍ന്നു വരുന്ന സൗദി യുവാക്കളെ മല്‍സരങ്ങളിലേക്ക് പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സ്വകാര്യ മേഖല പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പിലാക്കുക. ജിദ്ദയിലവസാനിച്ച ഫോര്‍മുല വണ്‍ കാറോട്ട മല്‍സരങ്ങളുടെ വിജയത്തിന് പിന്നാലെയാണ് തീരുമാനം.
Adjust Story Font
16

