Quantcast

ഖത്തറില്‍ കോവിഡ് ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം

എന്നാല്‍ കാര്യക്ഷമമായ പ്രതിരോധ സംവിധാനം വഴി രോഗപ്പകര്‍ച്ച തടയാന്‍ സാധിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    4 Aug 2021 7:53 AM GMT

ഖത്തറില്‍ കോവിഡ് ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം
X

ഖത്തറില്‍ കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം ഉന്നത പ്രതിനിധി അറിയിച്ചു. എന്നാല്‍ കാര്യക്ഷമമായ പ്രതിരോധ സംവിധാനം വഴി രോഗപ്പകര്‍ച്ച തടയാന്‍ സാധിക്കുന്നുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാകുകയാണെങ്കില്‍ നാലാം ഘട്ട ഇളവുകള്‍ സെപ്തംബറില്‍ നടപ്പാക്കുമെന്നും ആരോഗ്യമന്ത്രാലയം പ്രതിനിധി അറിയിച്ചു.

ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലമാനിയാണ് ഖത്തറില്‍ കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം കണ്ടെത്തിയതായി അറിയിച്ചത്. ലോകത്ത് ആദ്യ ഡെല്‍റ്റ ബാധിതന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് നാല് മാസം കഴിഞ്ഞാണ് ഖത്തറില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തതെന്നത് രാജ്യത്തെ കാര്യക്ഷമമായ രോഗപ്രതിരോധ സംവിധാനത്തി‍ന്‍റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. വാക്സിനേഷന്‍ നടപടികള്‍ ദ്രുതഗതിയിലും കാരക്ഷമമായും പുരോഗമിക്കുന്നതിനാല്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോ മസ്ലമാനി കൂട്ടിച്ചേര്‍ത്തു.രോഗവ്യാപനം നിയന്ത്രണവിധേയമാകുകയാണെങ്കില്‍ നാലാം ഘട്ട ഇളവുകള്‍ സെപ്തംബറില്‍ നടപ്പാക്കുന്ന കാര്യം പരിഗണിക്കും. പുതിയ രോഗികളുടെ എണ്ണത്തില്‍ താരതമ്യേന വര്‍ധനവുണ്ടായത് കാരണമാണ് ഓഗസ്റ്റിലും മൂന്നാം ഘട്ട നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്.

നിലവില്‍ യാത്രാ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കിയതിനാല്‍ രോഗപ്പകര്‍ച്ച കൂടാനുള്ള സാധ്യതയുണ്ട്. അതിനാല‍് തന്നെ ജനങ്ങള്‍ കോവിഡ് സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കുന്നത് കര്‍ശനമായി തന്നെ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



TAGS :

Next Story