ഗൾഫിലെ കോവിഡ്​ മരണത്തിന്‍റെ കണക്കെടുപ്പ്: തണുത്ത നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍

യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ നാടുകളിൽ നൂറുകണക്കിന്​ മലയാളികളാണ്​ കോവിഡ്​ ബാധിച്ചു മരിച്ചത്​. ഇവരിൽ പലരുടെയും കുടുംബം ദുരിതപൂർണമായ അവസ്​ഥയിലാണ്​.

MediaOne Logo

Web Desk

  • Updated:

    2021-07-12 17:13:12.0

Published:

12 July 2021 5:13 PM GMT

ഗൾഫിലെ കോവിഡ്​ മരണത്തിന്‍റെ കണക്കെടുപ്പ്: തണുത്ത നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍
X

ഗൾഫിൽ കോവിഡ്​ ബാധിച്ചു മരിച്ച മലയാളികളുടെ കുടുംബത്തെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം മന്ദഗതിയിൽ. വിവരശേഖരണം ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇക്കാര്യത്തിൽ യോജിച്ച നടപടികൾ കൈക്കൊള്ളണമെന്ന്​പ്രവാസി കൂട്ടായ്​മകൾ ആവശ്യപ്പെട്ടു.

കോവിഡ്​ ബാധിച്ചു മരണപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക്​ അർഹമായ സഹായധനം അനുവദിക്കണമെന്ന്​ സുപ്രീം കോടതി നിർദേശിച്ചിരുന്നു. യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ നാടുകളിൽ നൂറുകണക്കിന്​ മലയാളികളാണ്​ കോവിഡ്​ ബാധിച്ചു മരിച്ചത്​. ഇവരിൽ പലരുടെയും കുടുംബം ദുരിതപൂർണമായ അവസ്​ഥയിലാണ്​.

ഗൾഫ്​ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ​ കോവിഡ്​ മൂലം മരിച്ചവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിൽ മാത്രമേ കുടുംബത്തിന്​ സഹായധനം ലഭിക്കൂ. ഇക്കാര്യത്തിൽ കേന്ദ്രവുമായി വിഷയം ചർച്ച ചെയ്യമെന്ന്​ മുഖ്യമന്ത്രി അറിയിച്ചതാണ്​. എന്നാൽ ഗൾഫിൽ മരണ​പ്പെട്ടവരുടെ പേരുകൾ സമാഹരിക്കാനുള്ള യാതൊരു നീക്കവും ആരംഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ്​ പ്രവാസി കൂട്ടായ്​മകളുടെ ആവശ്യം.

ഗൾഫിലെ സന്നദ്ധ സംഘടനകളുടെ സഹായം ഉറപ്പാക്കി കോവിഡ്​ ബാധിത മരണങ്ങളുടെ യഥാർഥ കണക്കെടുപ്പ്​ ഉടൻ നടത്തണമെന്ന നിർദേശമാണ്​ പ്രവാസികൾ ഉന്നയിക്കുന്നത്​. അതിനിടെ, കോവിഡ് ബാധിച്ചു മരിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കും നഷ്​ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ യു.എ.ഇ കെ.എം.സി.സി ഭാരവാഹികള്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുൽ ജനറലിന്​ നിവേദനം കൈമാറി. യു.എ.ഇ കെ.എം.സി.സി പ്രസിഡന്‍റ്​ പുത്തൂര്‍ റഹ്മാന്‍, ഉപദേശക സമിതി ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മുഹ്​യുദ്ദീന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ എന്നിവരാണ് കോണ്‍സുൽ ജനറലിനെ കണ്ടത്.

TAGS :

Next Story