Quantcast

മണ്ണാർക്കാട് എം ഇ എസ് പൂർവ്വവിദ്യാർഥികളുടെ 'കോളജ് ഡേ' ഇന്ന്

MediaOne Logo
മണ്ണാർക്കാട് എം ഇ എസ്  പൂർവ്വവിദ്യാർഥികളുടെ കോളജ് ഡേ ഇന്ന്
X

മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിന്റെ യു എ ഇ യിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 'എം ഇ എസ് കല്ലടിയൻസ്' സംഘടിപ്പിക്കുന്ന കോളജ് ഡേ ഇന്ന് ദുബൈ ഇന്ത്യൻ അക്കാദമി സ്കൂളിൽ നടക്കും.

വൈകീട്ട് ഇന്ത്യൻ അക്കാദമി സ്കൂൾ ഓഡിറ്റോറിയത്തിൽ എം ഇ എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ ഉത്ഘാടനം ചെയ്യും. കോളേജ് മാനേജ്‌മന്റ് ചെയർമാൻ കല്ലടി സൈതാലി മുഖ്യാതിഥി യായെത്തും . അലുംനി ആദ്യമായി പുറത്തിറക്കുന്ന കോളേജ് മാഗസിൻ പ്രകാശനം കോളേജ് പ്രിൻസിപ്പാൾ ഡോ. ഹസീന നിർവഹിക്കും. സിനിമ താരം മീര നന്ദനും പങ്കെടുക്കും.

TAGS :

Next Story