Quantcast

ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

പ്രവാസത്തോട് വിട പറയുന്ന അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മമ്മു മാസ്റ്റര്‍ക്ക് യാത്രയയപ്പും നല്‍കി

MediaOne Logo

Web Desk

  • Updated:

    2023-04-13 19:32:33.0

Published:

14 April 2023 1:01 AM IST

ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
X

സൗദി: ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രവാസത്തോട് വിട പറയുന്ന അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മമ്മു മാസ്റ്റര്‍ക്ക് യാത്രയയപ്പും നല്‍കി.

ഡിഫക്ക് കീഴില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ള ക്ലബ്ബുകളെയും ഭാരവാഹികളെയും പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ ഇഫ്താര്‍ സന്ദേശം നല്‍കി. ഡിഫ് പ്രസിഡന്റ് മുജീ്ബ് കളത്തില്‍ അധ്യക്ഷത വഹിച്ചു. പതിനാറ് വര്‍ഷമായി ദമ്മാം അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ടിച്ച് വരുന്ന മമ്മു മാസ്റ്റര്‍ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ഡിഫ ഭാരവാഹികള്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ഉപഹാരം കൈമാറി. വിവിധ ക്ലബ് ഭാരവാഹികള്‍ സംബന്ധിച്ചു. മന്‍സൂര്‍ മങ്കട, നാസര്‍ വെള്ളിയത്ത്, ലിയാഖത്ത് കരങ്ങാടന്‍, സഹീര്‍ മജ്ദാല്‍, മുജീബ് പാറമ്മല്‍ എ്ന്നിവര്‍ നേതൃത്വം നല്‍കി.

TAGS :

Next Story