Quantcast

ദുബൈ സർക്കാർ ജോലിയിൽ പ്രവാസികൾക്ക് അവസരം; ആറു ലക്ഷം രൂപ വരെ ശമ്പളം

വിവിധ വകുപ്പിലാണ് ഒഴിവുകള്‍

MediaOne Logo

Web Desk

  • Published:

    19 Jun 2021 2:36 PM IST

ദുബൈ സർക്കാർ ജോലിയിൽ പ്രവാസികൾക്ക് അവസരം; ആറു ലക്ഷം രൂപ വരെ ശമ്പളം
X

അബുദാബി: സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും അപേക്ഷിക്കാവുന്ന നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബൈ. 30,000 ദിർഹം വരെ (ആറു ലക്ഷം രൂപ) ശമ്പളമുള്ള വിവിധ ജോലികളിലേക്കാണ് സർക്കാർ അപേക്ഷ ക്ഷണിച്ചത്.

ദുബൈ ഹെൽത്ത് ഡിപ്പാർട്‌മെന്റ്, ദുബൈ കൾച്ചർ, പ്രൊഫഷണൽ കമ്യൂണിക്കേഷൻസ് കോർപറേഷൻ, ദുബൈ സിവിൽ ഡിഫൻസ്, ദുബൈ ഫൈനാൻഷ്യൽ ഓഡിറ്റ് അതോറിറ്റി, ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ദുബൈ ഏവിയേഷൻ ഡിപ്പാർട്‌മെന്റ്, ദുബൈ കമ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി എന്നിവയിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

തസ്തികകളും ഒഴിവുകളും

  • ഫിനാൻഷ്യൽ ഓഡിറ്റർ- ഫിനാൽഷ്യൽ ഓഡിറ്റ് അതോറിറ്റി, ഓഡിറ്റ് സംബന്ധിച്ച എല്ലാ കാര്യങ്ങളും നിർവഹിക്കാനുള്ള ശേഷി. യോഗ്യത: അക്കൗണ്ട്‌സ് അല്ലെങ്കിൽ ഫിനാൻസിൽ ബിരുദം
  • മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിസ്റ്റ്- ദുബൈ ആരോഗ്യവകുപ്പ്, ബി.എസ്‌സി ബിരുദവും മൂന്നുവർഷ പരിചയവും, ശമ്പളം പതിനായിരം ദിർഹത്തിൽ താഴെ
  • അസി. മെഡിക്കൽ ഫിസിസിസ്റ്റ്- ദുബൈ ഹോസ്പിറ്റൽ, ദുബൈ ആരോഗ്യ വകുപ്പ്, ബന്ധപ്പെട്ട മേഖലയിൽ ബിരുദാനന്തര ബിരുദം.
  • ടാലന്റ് പൂൾ- ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി.
  • സീനിയർ രജിസ്ട്രാർ ഓഫ് ഒബ്‌സ്‌റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി- ദുബൈ ആരോഗ്യ വകുപ്പ്, അംഗീകൃത മെഡിക്കൽ സ്‌കൂളിൽ നിന്നുള്ള ബിരുദം.
  • സീനിയർ സ്‌പെഷലിസ്റ്റ്- ദുബൈ ആരോഗ്യ വകുപ്പ്, ബിരുദാനന്തര ബിരുദവും ഹെൽത്ത് പോളിസി, ഹെൽത്ത് കെയർ അഡ്മിനിസ്‌ട്രേഷൻ, പബ്ലിക് ഹെൽത്ത്, ഹെൽത്ത് സയൻസസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ എട്ടു വർഷത്തിലേറെ പരിചയം.
  • സൈക്കോളജി പ്രാക്ടീഷണർ - ദുബൈ ഡയബറ്റിസ് സെൻറർ, ദുബൈ ആരോഗ്യ വകുപ്പ്, സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം.
  • ഫാമിലി മെഡിസിൻ - സ്‌പെഷലിസ്റ്റ് രജിസ്ട്രാർ - മെഡിക്കൽ ഫിറ്റ്‌നസ്, ദുബൈ ആരോഗ്യ വകുപ്പ്, അംഗീകൃത മെഡിക്കൽ സ്‌കൂളിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യമായത്.
  • സീനിയർ സ്‌പെഷ്യലിസ്റ്റ്- നെറ്റ്‌വർക്ക് ആൻഡ് സെക്യൂരിറ്റി, സ്മാർട്ട് ദുബൈ ഗവൺമെന്റ്, യോഗ്യത: കംപ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമായത്.
  • സ്റ്റാഫ് നഴ്‌സ്- അൽ മൻസർ ഹെൽത്ത് സെന്റർ, ദുബൈ ആരോഗ്യവകുപ്പ്, യോഗ്യത ബിഎസ്‌സി അല്ലെങ്കിൽ നഴ്‌സിൽ തുല്യയോഗ്യത, ഡിഎച്ച്എ ലൈസൻസ്, രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.
  • അൺമാൻഡ് ഏരിയൽ വെഹിക്കിൾ സിസ്റ്റം സീനിയർ സ്‌പെഷ്യലിസ്റ്റ്- ദുബൈ വ്യോമയാന വകുപ്പ്. ഇലക്ട്രോണിക് ക്ലാസ്, ടെലികോം എഞ്ചിനീയറിങ് എന്നിവയിൽ ഏഴു വർഷത്തെ പരിചയം.
  • മാനേജർ ഇൻഫ്രാസക്ചർ ആൻഡ് ടെക്‌നിക്കൽ സപ്പോർട്ട്- ദുബൈ കൾച്ചർ, ഐടി, കംപ്യൂട്ടർ സയൻസിൽ ബിരുദം. അല്ലെങ്കിൽ തത്തുല്യ യോഗ്യത.
TAGS :

Next Story