Quantcast

ഉംറ നിര്‍വഹിച്ച് മടങ്ങിയ എട്ടുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു

മുക്കോന്തൊടി നാസറിന്‍റെ മകൻ അബ്ദുൽ റഹ്മാൻ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-04-11 02:11:38.0

Published:

11 April 2023 2:10 AM GMT

Abdul Rahman
X

അബ്ദുല്‍ റഹ്മാന്‍

മക്ക: ഉംറ നിർവഹിക്കാനായി കുടുംബസമേതം എത്തിയ കോഴിക്കോട് മുക്കം കാരശേരി കക്കാട് സ്വദേശിയായ എട്ടു വയസുകാരൻ കുഴഞ്ഞു വീണ് മരിച്ചു. മുക്കോന്തൊടി നാസറിന്‍റെ മകൻ അബ്ദുൽ റഹ്മാൻ ആണ് മരിച്ചത് . മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിലെത്തി കുളിച്ച ശേഷം വീണ്ടും ഹറമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി പോകുമ്പോഴാണ് കുട്ടി കുഴഞ്ഞു വീണ് മരിച്ചത് . മാതാപിതാക്കളും സഹോദരങ്ങളും കൂടെയുണ്ട് . നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ ഖബറടക്കും .

TAGS :

Next Story