Quantcast

ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ഇത്തിഹാദ്; ബ്രാൻഡ് അംബാസഡറായി കത്രീന കൈഫ്

രണ്ടാം തവണയാണ് കത്രീന കൈഫ് ബ്രാൻഡ് അംബാസറാകുന്നത്

MediaOne Logo

Web Desk

  • Updated:

    2023-09-12 19:41:56.0

Published:

13 Sept 2023 1:10 AM IST

Etihad targeting the Indian market, Katrina Kaif as brand ambassador, latest malayalam news, ഇത്തിഹാദ് ഇന്ത്യൻ വിപണി ലക്ഷ്യമിടുന്നു, കത്രീന കൈഫ് ബ്രാൻഡ് അംബാസഡർ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

ഇത്തിഹാദ് എയർവേസിന്‍റെ പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം കത്രീന കൈഫ്. ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് ഇത്തിഹാദ് അധികൃതർ പറഞ്ഞു.

അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയർവേസിന്റെ പുതിയ പരസ്യചിത്രങ്ങളിൽ ഇനി ബോളിവുഡ് താരം കത്രീന കൈഫുണ്ടാകും. ആദ്യ പരസ്യവീഡിയോ ഇത്തിഹാദ് പങ്കുവെച്ചു. ഇത് രണ്ടാം തവണയാണ് കത്രീന ഇത്തിഹാദിന്റെ ബ്രാൻഡ് അംബാസഡറാകുന്നത്. 2010 ലാണ് നേരത്തേ ഇത്തിഹാദുമായി സഹകരിച്ചത്.

ഇന്ത്യയിലേക്കും യു.കെ, യു.എസ്.എ, കാനഡ എന്നിവിടങ്ങളിലേക്കും സർവീസുകൾ കൂടുതൽ ശക്തമാക്കുന്നതിനിടെയാണ് ഇത്തിഹാദ് പുതിയ ബ്രാൻഡ് അംബാസഡറെ നിയമിച്ചത്. ഇത്തിഹാദിന്റെ യാത്രാ സൗകര്യങ്ങൾ, ആഗോള കണക്റ്റിവിറ്റി എന്നിവ ഉയർത്തിക്കാട്ടുന്ന പ്രചാരണ വീഡിയോകളിൽ കത്രീന അഭിനയിക്കും.

TAGS :

Next Story