കുവൈത്തില്‍ ഇറക്കുമതി ചെയ്ത മദ്യവും മയക്കുമരുന്നുമായി പ്രവാസികൾ പിടിയിൽ
പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്തില്‍ ഇറക്കുമതി ചെയ്ത മദ്യവും മയക്കുമരുന്നുമായി രണ്ട് പ്രവാസികളെ പിടികൂടി. അര കിലോഗ്രാം കെമിക്കല്‍ പൗഡര്‍, മദ്യം, ഹാഷിഷ്, ലഹരി ഗുളികകള്‍ തുടങ്ങിയവയാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്. പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വ്യാപക പരിശോധനകള്‍ നടന്നുവരികയാണിപ്പോള്‍. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ്, ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ സെക്യൂരിറ്റി അഫയേഴ്‍സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഹമദ് അല്‍ ദവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്.
Adjust Story Font
16

