Quantcast

ഇന്ത്യയിലെ ഒമിക്രോൺ ബാധ; ആശങ്കയോടെ പ്രവാസികൾ

പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കു കുവൈത്ത് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒമിക്രോൺ കേസുകൾ കണ്ടെത്തിയതോടെ ഇന്ത്യയിൽ നിന്നുള്ളവർക്കും യാത്രാവിലക്ക് ഏർപ്പെടുത്തുമോ എന്നതാണു പലരുടെയും പ്രധാന ആശങ്ക.

MediaOne Logo

Web Desk

  • Published:

    3 Dec 2021 5:40 PM GMT

ഇന്ത്യയിലെ ഒമിക്രോൺ ബാധ; ആശങ്കയോടെ പ്രവാസികൾ
X

ഇന്ത്യയിൽ ഒമിക്രോൺ റിപ്പോർട്ട് ചെയപ്പെട്ടതോടെ ആശങ്ക ഉയരുന്നത് പ്രവാസലോകത്താണ്. നാട്ടിൽ വൈറസ് വ്യാപനം രൂക്ഷമായാൽ മുമ്പത്തേത് പോലെ ഗൾഫ് നാടുകൾ യാത്രാ വിലക്കേർപ്പെടുത്തുമോ എന്നാണ് ആശങ്ക. കുവൈത്തിൽ നിന്ന് നാട്ടിലേക്ക് പോകാനിരുന്ന നിരവധിപ്പേർ യാത്ര റദ്ദാക്കി.

രണ്ടു വർഷത്തോളമായി നാട്ടിൽ പോകാതിരുന്ന ആരോഗ്യപ്രവർത്തകരും മറ്റും അവധി തരപ്പെടുത്തി നാട്ടിലേക്ക് പോകാനൊരുങ്ങുന്ന നേരത്താണ് ഒമിക്രോൺ വീണ്ടും ആശങ്ക പടർത്തുന്നത്.

ആഗോളതലത്തിലെ ഒമിക്രോൺ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും വൈറസ് രാജ്യത്തെത്താതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും വിവിധ ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലും കര അതിർത്തികളിലും പരിശോധനയും കർശനമാക്കിയിട്ടുമുണ്ട്

പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കു കുവൈത്ത് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒമിക്രോൺ കേസുകൾ കണ്ടെത്തിയതോടെ ഇന്ത്യയിൽ നിന്നുള്ളവർക്കും യാത്രാവിലക്ക് ഏർപ്പെടുത്തുമോ എന്നതാണു പലരുടെയും പ്രധാന ആശങ്ക.

TAGS :

Next Story