Quantcast

ഫിഫ ബീച്ച്​സോക്കർ ലോകകപ്പ്​ അടുത്ത വർഷം ദുബൈയിൽ

രണ്ടാം തവണയാണ്​ ദുബൈ ബീച്ച്​, സോക്കർ ലോകകപ്പിന് ​വേദിയൊരുക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-12-17 18:52:17.0

Published:

17 Dec 2022 6:20 PM GMT

ഫിഫ ബീച്ച്​സോക്കർ ലോകകപ്പ്​ അടുത്ത വർഷം ദുബൈയിൽ
X

ദുബൈ: മറ്റൊരുലോകകപ്പിന്​ കൂടി ഗൾഫ്​ ആതിഥ്യമൊരുക്കുന്നു. 2023ലെ ബീച്ച്​സോക്കർ ലോകകപ്പിന്​ ദുബൈ ആതിഥ്യമരുളുമെന്ന്​ ഫിഫ അറിയിച്ചു. ഖത്തറിൽ നടന്ന ഫിഫ കൗൺസിൽ യോഗത്തിലാണ്​ തീരുമാനം. 2025ലെ സോക്കർ ലോകകപ്പ്​ സീഷൽസിൽ നടത്താനും തീരുമാനമായി.

ഇതു രണ്ടാം തവണയാണ്​ ദുബൈ ബീച്ച്​, സോക്കർ ലോകകപ്പിന് ​വേദിയൊരുക്കുന്നത്​. 2009ൽ ദുബൈയിലാണ് ​ലോകകപ്പ്​ നടന്നത്​. ടൂർണമെന്‍റിന്‍റെ 12-ാം എഡിഷനാണിത്​. മികച്ച സ്പോർട്സ് ​ഹബ്ബാണ്​ ദുബൈ എന്നു വീണ്ടും തെളിയിക്കുന്നതാണ്​ ഫിഫ തീരുമാനം. ക്രിക്കറ്റ്​ ലോകകപ്പും ക്ലബ്ബ്​ ലോകകപ്പുമെല്ലാം മുൻപ് ​യു.എ.ഇയിൽ നടന്നിരുന്നു. ഖത്തർ ലോകകപ്പിനും നിറഞ്ഞ പിന്തുണയാണ്​ യു.എ.ഇ നൽകിയത്​. ഫിഫയുടെ ഔദ്യോഗിക ഫാൻ ഫെസ്റ്റിന്​ തെരഞ്ഞെടുക്കപ്പെട്ട ആറ്​ ലോക നഗരങ്ങളിൽ ഒന്ന്​ ദുബൈ ആയിരുന്നു. ഇവിടെ ആയിരങ്ങൾ കളികാണാൻ എത്തി​. 2009ൽ ഏറ്റവും മികച്ച ബീച്ച്​ സോക്കർ ലോകകപ്പ്​ നടത്തിയ ദുബൈയിൽ വീണ്ടും ലോകകപ്പ്​ നടത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന്​ ഫിഫ ടൂർണമെന്‍റ്​ ഡയറക്ടർ ജയ്മി യർസ പറഞ്ഞു. 2021ലെ ടൂർണമെന്‍റ് ലോകത്തെമ്പാടുമുള്ള​ 63 ദശലക്ഷം പേർ കണ്ടിരുന്നു. ഓരോ മത്സരത്തിനും ശരാശരി 2.2 ദശലക്ഷം കാഴ്ചക്കാരുണ്ടായിരുന്നു. 2019നെ അപേക്ഷിച്ച്​ വലിയ വളർച്ചയാണ്​ ഇക്കാര്യത്തിലുണ്ടായത്​. 2023,25 ലോകകപ്പുകളിൽ ഇതിനേക്കാളേറെ കാഴ്ചക്കാരുണ്ടാവുമെന്നാണ്​ പ്രതീക്ഷ. 2005ൽ ബ്രസീലിലാണ് ​ബീച്ച്​സോക്കർ ലോകകപ്പ്​തുടങ്ങിയത്​. അടുത്ത വർഷത്തെ ടൂർണമെന്‍റിന്‍റെ കൃത്യം തീയ്യതി ഫിഫ പ്രഖ്യാപിച്ചിട്ടില്ല.

TAGS :

Next Story