ഇറാൻ ആക്രമണങ്ങൾ ഗതിമാറ്റി; പ്രതിരോധം ശക്തമാക്കാൻ യു.എസ്. ഇതര വിപണി തേടി ഗൾഫ് രാജ്യങ്ങൾ
യുഎസിൽ നിന്നും ആയുധങ്ങൾ ലഭിക്കുന്നതിലുള്ള കാലതാമസം കണക്കിലെടുത്താണ് നീക്കം

ആക്രമണങ്ങൾ പ്രതിരോധിക്കാൻ സൗദിയുൾപ്പെടെ മൂന്ന് ഗൾഫ് രാജ്യങ്ങൾ യുഎസ് ഇതര രാജ്യങ്ങളിലേക്ക് തിരിയുന്നു. യുഎസിൽ നിന്നും ആയുധങ്ങൾ ലഭിക്കുന്നതിലുള്ള കാലതാമസം കണക്കിലെടുത്താണ് നീക്കം. റഷ്യയും ചൈനയും ബ്രിട്ടനും ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ കമ്പനികളുമായി ഇതിനായുള്ള ചർച്ച തുടങ്ങിയിട്ടുണ്ട്. യുഎസ് മാധ്യമങ്ങളുടേതാണ് റിപ്പോർട്ട്.
ഇറാൻ യുദ്ധം തുടങ്ങിയതിനു ശേഷം ഗൾഫ് രാജ്യങ്ങൾക്ക് അമേരിക്കയിൽ നിന്നുള്ള ആയുധ വിതരണത്തിൽ കാലതാമസവും പരിമിതിയുമുണ്ട്. യു.എസ് സൈന്യം സ്വന്തം ആവശ്യങ്ങൾക്കായി ആയുധങ്ങൾ മുൻഗണന നൽകുന്നുണ്ട്. ഈ സാഹചര്യവും, പ്രതിരോധം ശക്തമാക്കേണ്ട സ്ഥിതിയും കണക്കിലെടുത്താണ് പുതിയ ഓപ്ഷനുകൾ തേടുന്നത്. സൗദി അറേബ്യയും യുഎഇയും ചൈന, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുമായി ആയുധ വാങ്ങൽ ചർച്ചകൾ സജീവമാണ്. ചില രാജ്യങ്ങൾ യൂറോപ്യൻ നിർമാതാക്കളുമായും ഏഷ്യൻ വിതരണക്കാരുമായും കരാറുകൾക്ക് മുൻഗണന നൽകുന്നുണ്ട്.
യു.എസിന്റെ ആയുധ വിതരണത്തിലുള്ള ആശ്രിതത്വം കുറയ്ക്കാനും, ഭാവിയിലെ ഭീഷണികൾ നേരിടാനുമാണ് തീരുമാനം. ചൈനയും റഷ്യയും ഈ സാഹചര്യം നേട്ടമായി കാണുന്നു. ഇറാൻ യുദ്ധം ഗൾഫ് മേഖലയിലെ ഭൂരാഷ്ട്രീയ സന്തുലനം മാറ്റിമറിക്കുന്ന ഒരു വഴിത്തിരിവായി മാറുന്നതിന്റെ സൂചനയായും വാൾസ്ട്രീറ്റ് ജേണൽ ഉൾപ്പെടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
Adjust Story Font
16

