Quantcast

ആയിരങ്ങൾക്ക്​ തൊഴിലവസരം ഒരുക്കി ഗൾഫ്​ വ്യോമയാന മേഖല; റിക്രൂട്ട്മെന്റ്​ നടപടികൾ പുരോഗമിക്കുന്നു

ഇന്ത്യയിലെ ചില വിമാന കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ്​ ഗൾഫിൽ വ്യോമയാന മേഖലയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നത്​.

MediaOne Logo

Web Desk

  • Updated:

    2023-05-27 18:21:23.0

Published:

27 May 2023 6:02 PM GMT

ആയിരങ്ങൾക്ക്​ തൊഴിലവസരം ഒരുക്കി ഗൾഫ്​ വ്യോമയാന മേഖല; റിക്രൂട്ട്മെന്റ്​ നടപടികൾ പുരോഗമിക്കുന്നു
X

മികച്ച സാമ്പത്തിക നേട്ടത്തിന്റെ ചുവടുപിടിച്ച്​ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കി ഗൾഫിലെ വിമാന കമ്പനികൾ. വരും വർഷങ്ങളിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉറപ്പാണെന്ന അയാട്ട വിലയിരുത്തൽ കൂടി മുൻനിർത്തിയാണ്​ പുതിയ നിയമനങ്ങൾ. ​ ഇന്ത്യയിലെ ചില വിമാന കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ്​ ഗൾഫിൽ വ്യോമയാന മേഖലയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നത്​.

യു.എ.ഇയിലെ പ്രമുഖ വിമാന കമ്പനികളായ എമിറേറ്റ്​സ്​, ഇത്തിഹാദ്​, എയർ അറേബ്യ, ​ഫ്ലൈ ദുബൈ എന്നിവക്കു ചുവടെ പുതിയ റിക്രൂട്ട്​മെൻറ്​നടപടികൾ ഉൗർജിതമാണ്​. ദുബൈയുടെ വ്യോമയാന കമ്പനിയായ എമിറേറ്റ്സ് ഗ്രൂപ്പ് പോയ സാമ്പത്തിക വർഷം 10.9 ബില്യൺ ദിർഹമാണ് ലാഭം നേടിയത്​. ജീവനക്കാർക്ക്​ ആറു മാസത്തെ ബോണസ്​ നൽകിയും കൂടുതൽ തൊഴിലവസരങ്ങൾ നൽകി കമ്പനി വിപുലപ്പെടുത്തിയുമാണ്​ ​എമിറേറ്റ്​സ്​ നേട്ടം ആഘോഷിക്കുന്നത്​.

മറ്റു വിമാന കമ്പനികളും മികച്ച ലാഭത്തിലാണ്​. നടപ്പുവർഷം ആയിരം തൊഴിലവസരങ്ങൾ ഒരുക്കുമെന്ന്​ ​ ഫ്ലൈ ദുബൈ അറിയിച്ചു. 21 വയസാണ്​നിയമനം ലഭിക്കാനുള്ള പ്രായപരിധി. മികച്ച വേതനവും ആനുകൂല്യങ്ങളുമാണ്​ കമ്പനി മുന്നോട്ടു വെക്കുന്നത്​. ഇത്തിഹാദ്​, എയർ അറേബ്യ കമ്പനികളും കൂടുതൽ പേരെ നിയമിക്കാനുള്ള ഒരുക്കത്തിലാണ്​.

ഖത്തർ എയർവേസ്​, സൗദി എയർലൈൻസ്​ എന്നിവയും പുതുതായി ആയിരങ്ങൾക്ക്​ തൊഴിലവസരം ലഭ്യമാക്കും. ലോകത്തെ കൂടുതൽ കേന്ദ്രങ്ങളിലേക്ക്​ സർവീസുകൾ വിപുലപ്പെടുത്താനുള്ള ഗൾഫ്​ വിമാന കമ്പനികളുടെ നീക്കവും കൂടുതൽ തൊഴിലവസരങ്ങൾ തുറക്കും. ഇന്ത്യൻ സെക്​ടറിൽ കൂടുതൽ റൂട്ടുകളിൽ പറക്കാൻ ഗൾഫ്​ വിമാന കമ്പനികൾ സന്നദ്ധത അറിയിച്ചതാണ്​. എന്നാൽ ഇത്​ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ഗൾഫിൽ തന്നെ കൂടുതൽ ബജറ്റ്​ വിമാന കമ്പനികളുടെ രംഗപ്രവേശവും വ്യോമയാന മേഖലക്ക്​ ഗുണം ചെയ്യും. നടപ്പുവർഷം യാത്രക്കാരുടെ എണ്ണത്തിൽ ചുരുങ്ങിയത്​ 18 ശതമാനം വർധന ഉണ്ടാകുമെന്നാണ്​ അയാട്ടയുടെ വിലയിരുത്തൽ.

TAGS :

Next Story