Quantcast

വിദേശ ഹാജിമാർക്ക് മാർഗ്ഗ നിർദ്ദേശം; ദ്രാവകങ്ങളും പ്ലാസ്റ്റിക് ഉൽപന്നങ്ങളും അനുവദിക്കില്ല

MediaOne Logo

Web Desk

  • Published:

    26 May 2023 2:45 AM GMT

വിദേശ ഹാജിമാർക്ക് മാർഗ്ഗ നിർദ്ദേശം;   ദ്രാവകങ്ങളും പ്ലാസ്റ്റിക് ഉൽപന്നങ്ങളും അനുവദിക്കില്ല
X

ഹജ്ജിനായി സൗദി വിമാനത്താവളങ്ങളിലെത്തുന്ന ഹാജിമാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹജ്ജ് മന്ത്രാലയം. പ്ലാസ്റ്റിക് കവറുകൾ, വെള്ളകുപ്പികൾ, ദ്രാവക രൂപത്തിലുള്ള വസ്തുക്കൾ, തുണിയിൽ പൊതിഞ്ഞ ബാഗേജുകൾ എന്നിവ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും അനുവദിക്കില്ല.

ഹാജിമാർ കൊണ്ട് വരുന്ന വിലപിടിപ്പുള്ള ആഭരണങ്ങൾ, പണം, സമ്മാനങ്ങൾ എന്നിവ അറുപതിനായിരം റിയാലിൽ കൂടുതൽ മൂല്യമുള്ളതാവരുത്. പരിധിയിൽ കവിഞ്ഞ വസ്തുക്കളുടെ വിവരങ്ങൾ വിമാനത്താവളത്തിൽ മുൻകൂട്ടി അറിയിച്ച് അനുമതി തേടണം.

സൗദിയിൽ സെലക്ടീവ് ടാക്സ് നിലവിലുള്ള വാണിജ്യ ഉൽപന്നങ്ങളുടെ പരിധി മൂവായിരം റിയാലിൽ അധികരിക്കരുതെന്നും മന്ത്രാലം ഓർമ്മിപ്പിച്ചു.

TAGS :

Next Story