Quantcast

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും പുരസ്കാരം

യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിവിധ സൗകര്യങ്ങളും സേവനങ്ങളും സുരക്ഷയും പരിഗണിച്ചാണ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-02-06 18:31:00.0

Published:

6 Feb 2023 11:58 PM IST

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും പുരസ്കാരം
X

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും പുരസ്കാരം. ലോകത്തിലെ ഏറ്റവും മികച്ച ഓവറോൾ വിമാനത്താവളമെന്ന ബഹുമതിയാണ് ദോഹ ഹമദ് വിമാനത്താവളം സ്വന്തമാക്കിയത് . 19-ാമത് ഗ്ലോബൽ ട്രാവലർ ടെസ്റ്റ്ഡ് റീഡർ സർവേ അവാർഡിലാണ് ഹമദ് ഇന്റർനാഷനൽ എയർപോർട്ട് 'ലോകത്തിലെ ഏറ്റവും മികച്ച ഓവറോൾ എയർപോർട്ട്' ആയി തിരഞ്ഞെടുക്കപ്പെട്ടത്.

യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിവിധ സൗകര്യങ്ങളും സേവനങ്ങളും സുരക്ഷയും പരിഗണിച്ചാണ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.'മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം' എന്ന ബഹുമതി തുടർച്ചയായ ആറാം വർഷമാണ് ഹമദ് സ്വന്തമാക്കുന്നത്.

മികച്ച എയർപോർട്ട് ഡൈനിങ്, മികച്ച എയർപോർട്ട് ഷോപ്പിങ്, ലോകത്തിലെ ഏറ്റവും മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിങ്, മിഡിൽ ഈസ്റ്റിലെ മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിങ് എന്നീ വിഭാഗങ്ങളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളമുണ്ട്.നിലവില്‍ ലോകമെമ്പാടുമുള്ള 170 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദോഹയില്‍ നിന്ന് സർവീസ് നടത്തുന്നുണ്ട്.

Next Story