Quantcast

മലയാളികളുടെ കോൽക്കളി സംഘത്തിന് ദുബൈയിൽ ആദരം

എടരിക്കോട് കോൽക്കളി സംഘത്തിലെ പ്രവാസി കലാകാരൻമാരെയാണ് യു.എ. ഇ സ്വദേശികളുടെ സംസ്കാരിക കേന്ദ്രം ആദരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-29 18:35:05.0

Published:

29 Sept 2023 10:33 PM IST

മലയാളികളുടെ കോൽക്കളി സംഘത്തിന് ദുബൈയിൽ ആദരം
X

ദുബൈ: മലയാളികളുടെ കോൽക്കളി സംഘത്തിന് ദുബൈയിൽ ആദരം. എടരിക്കോട് കോൽക്കളി സംഘത്തിലെ പ്രവാസി കലാകാരൻമാരെയാണ് യു.എ. ഇ സ്വദേശികളുടെ സംസ്കാരിക കേന്ദ്രം ആദരിച്ചത്.

മലയാളികളും ഇമറാത്തികളും തമ്മിലെ സാംസ്കാരിക വിനിമയത്തിന്റെ അപൂർവ അവസരത്തിനാണ് ദുബൈ ദേരയിലെ സാംസ്കാരിക കേന്ദ്രം സാക്ഷ്യം വഹിച്ചത്. ദേരയിലെ ബിൻ ഷമ്മ കൾച്ചറൽ ആൻഡ് സോഷ്യൽ കൗൺസിൽ അവരുടെ ആസ്ഥാനത്ത് മലയാളികളായ കോൽക്കളി കലാകാരൻമാർക്ക് വേറിട്ട ആദരമൊരുക്കുകയായിരുന്നു.

കൾച്ചറൽ സെന്റർ മേധാവി ഒമർ ഗോബാഷിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. കേരളത്തിന്റെ നാടൻ കലാരൂപമായ കോൽക്കളി തനത് രൂപത്തിൽ സജീവമാക്കി നിലനിർത്തിയതിനായിരുന്നു ആദരം. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഒരു കലാസംഘത്തെ ബിൻ ഷമ്മ കൾച്ചറൽ ആൻഡ് സോഷ്യൽ കൗൺസിൽ ആദരിക്കുന്നത്. മാധ്യമപ്രവർത്തകൻ ഇസ്മായിൽ മേലടി കോൽക്കളിയുടെ ചരിത്രം അറബിയിൽ പരിചയപ്പെടുത്തി. സംഘത്തിന്റെ കോൽക്കളി പ്രകടനവും അരങ്ങേറി. എമാറാത്തി കവി ഡോ. അബ്ദുള്ള ബിൻ ഷമ്മ അധ്യക്ഷത വഹിച്ചു. ഉമർ ഘോബെഷ്, എ.കെ. ഫൈസൽ, അസീസ് മണമ്മൽ, ഷബീബ് എടരിക്കോട് തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന സ്കൂൾ യുവജനോൽവത്തിൽ 18 തവണ കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടിയവര്‍ കൂടിയാണ് എടരിക്കോട്ടേ കലാകാരന്‍മാര്‍. കഴിഞ്ഞ 15 വർഷത്തിൽ അധികമായി എടരിക്കോട് കലാകാരന്മാർ മാപ്പിള കലകളിൽ യുഎഇയിൽ സജീവമാണ്.

TAGS :

Next Story