Quantcast

60 വയസ്സ് കഴിഞ്ഞവർക്ക് തൊഴിൽ പെർമിറ്റ്; കുവൈത്ത് മാൻപവർ അതോറിറ്റിയുടെ പ്രത്യേക യോഗം ഈ ആഴ്ച

60 വയസ്സ് കഴിഞ്ഞ സർവകലാശാല ബിരുദമില്ലാത്ത വിദേശികൾക്ക് തൊഴിൽപെർമിറ്റ് പുതുക്കിനൽകില്ലെന്ന മാൻപവർ അതോറിറ്റിയുടെ തീരുമാനം നിയമമപരമായി നില നിൽക്കില്ലെന്നു കഴിഞ്ഞ ദിവസം കുവൈത്ത് മന്ത്രി സഭയിലെ ഫത്‌വാ നിയമ നിർമാണ സമിതി വ്യക്തമാക്കിയിരുന്നു.

MediaOne Logo

Web Desk

  • Published:

    10 Oct 2021 4:03 PM GMT

60 വയസ്സ് കഴിഞ്ഞവർക്ക് തൊഴിൽ പെർമിറ്റ്; കുവൈത്ത് മാൻപവർ അതോറിറ്റിയുടെ പ്രത്യേക യോഗം ഈ ആഴ്ച
X

കുവൈത്തിൽ 60 വയസ്സുകഴിഞ്ഞ ബിരുദമില്ലാത്ത പ്രവാസികളുടെ തൊഴിൽപെർമിറ്റ് പുതുക്കലുമായി ബന്ധപ്പെട്ട് മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് ഈ ആഴ്ച പ്രത്യേക യോഗം ചേരും. വിഷയത്തിൽ നേരത്തെ അതോറിറ്റി കൈക്കൊണ്ട തീരുമാനത്തിനു നിയമസാധുതയില്ലെന്ന ഫത്‌വാ നിയമ നിർമാണ സമിതിയുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക യോഗം.

60 വയസ്സ് കഴിഞ്ഞ സർവകലാശാല ബിരുദമില്ലാത്ത വിദേശികൾക്ക് തൊഴിൽപെർമിറ്റ് പുതുക്കിനൽകില്ലെന്ന മാൻപവർ അതോറിറ്റിയുടെ തീരുമാനം നിയമമപരമായി നില നിൽക്കില്ലെന്നു കഴിഞ്ഞ ദിവസം കുവൈത്ത് മന്ത്രി സഭയിലെ ഫത്‌വാ നിയമ നിർമാണ സമിതി വ്യക്തമാക്കിയിരുന്നു. നയപരമായ തീരുമാനം എടുക്കാൻ മാൻ പവർ അതോറിറ്റിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫത്‌വാ നിയമനിർമാണ സമിതി തീരുമാനം നിരാകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനും വാണിജ്യ വ്യവസായ മന്ത്രിയുമായ അബ്ദുല്ല അൽ സൽമാൻ ഡയറക്ടർമാരുടെ യോഗം വിളിച്ചത്. അതോറിറ്റിയുടെ മുൻ ഉത്തരവ് പിൻവലിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച ഗസ്റ്റ് വിജ്ഞാപനം വരുന്നത് വരെ നിലവിലെ നിരോധം നിലനിൽക്കുമെന്ന് അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

തീരുമാനം പിൻവലിക്കുകയാണെങ്കിൽ 60 വയസ്സ് കഴിഞ്ഞതിന്റെ പേരിൽ നാട്ടിലേക്ക് തിരികെപ്പോയ വിദേശികൾക്ക് പുതിയ വിസയിൽവരുന്നതിനു തടസ്സമുണ്ടാകില്ലെന്നു നിയമ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. താൽക്കാലിക ഇഖാമയിൽ രാജ്യത്തു തുടരുന്നവർക്കും ഫത്‌വാ ബോർഡിന്റെ നടപടി ഗുണം ചെയ്യും. ജനുവരിയിൽ തീരുമാനം പ്രാബല്യത്തിൽ വന്നതിനു ശേഷം നിരവധി വിദേശികൾ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയിരുന്നു.


TAGS :

Next Story